കോവിഡ് :പുതിയ വെളിപ്പെടുത്തലുമായി ലോകാരോഗ്യസംഘടന

For full experience, Download our mobile application:
Get it on Google Play

ജനീവ:    കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ല കൂടുതല്‍ ജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന.  ലോകമെമ്പാടും കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് പുതിയ പ്രസ്താവന.   ടെസ്റ്റ് ചെയ്യുന്നതിലുള്ള അപാകതകൾ പുതിയ കേസുകൾ കണ്ടെത്തുന്നതിനും വൈറസിന്റെ പരിണാമത്തെ നിരീക്ഷിക്കുന്നതിലും തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നും ലോകാരോ​ഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ‍്രോസ് അഥനോം ​ഗെബ്രീഷ്യസ് പറഞ്ഞു.

വിവിധ രാജ്യങ്ങള്‍ പുറത്തുവിട്ട കണക്കുപ്രകാരം 54 ലക്ഷം പേരാണ് ഇതുവരെ കൊവിഡ് മൂലം മരിച്ചത്.   ഇതോടെ ലോകത്ത് ആകെ കൊവിഡ് ബാധിച്ചു മരിച്ചവരുടെ പുതിയ കണക്ക് നേരത്തെ റിപ്പോര്‍ട്ട് ചെയ്തതിന്റെ മൂന്നിരട്ടി വരും. ലോകത്തെ കൊവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് ഭാഗത്തോളം ഇന്ത്യയിലാണെന്നും ഡബ്ല്യൂ.എച്ച്.ഒ റിപ്പോർട്ടിൽ പറയുന്നു.   കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ പുതുതായി രോ​ഗം ബാധിക്കുന്നവരുടെ എണ്ണം മുപ്പതുശതമാനത്തോളം ഉയർന്നിട്ടുണ്ടെന്നാണ് ലോകാരോ​ഗ്യസംഘടനയുടെ കണ്ടെത്തൽ.  പലരാജ്യങ്ങളും അവസ്ഥ വേണ്ടവിധം കൈകാര്യം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  നിലവിൽ സ്വീകരിച്ച് ഫലപ്രദമെന്നു കണ്ടെത്തിയ മാസ്ക് ശീലമുൾപ്പെടെയും ടെസ്റ്റുകളും അതിനനുസരിച്ച ചികിത്സയും തുടരുകയും കോവിഡ് നിരക്കുകൾ അവലോകനം ചെയ്ത് അതിനനുസരിച്ചുള്ള  പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...