പത്തനംതിട്ടയില്‍ ഇന്ന് 450 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – മേയ് 10

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 450 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്ത് നിന്നും വന്നതും എട്ടുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 440 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത എട്ടു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 10
2. പന്തളം 5
3. പത്തനംതിട്ട 55
4. തിരുവല്ല 44
5. ആറന്മുള 16
6. അരുവാപ്പുലം 3
7. അയിരൂര്‍ 14
8. ചെന്നീര്‍ക്കര 2
9. ചെറുകോല്‍ 4
10. ചിറ്റാര്‍ 1
11. ഏറത്ത് 4
12. ഇലന്തൂര്‍ 7
13. ഇരവിപേരൂര്‍ 15
14. ഏഴംകുളം 5
15. എഴുമറ്റൂര്‍ 9
16. കടമ്പനാട് 3
17. കടപ്ര 7
18. കലഞ്ഞൂര്‍ 12
19. കവിയൂര്‍ 2
20. കൊടുമണ്‍ 6
21. കോയിപ്രം 14
22. കോന്നി 19
23. കൊറ്റനാട് 1
24. കോട്ടാങ്ങല്‍ 4
25. കോഴഞ്ചേരി 4
26. കുളനട 4
27. കുന്നന്താനം 4
28. കുറ്റൂര്‍ 8
29. മലയാലപ്പുഴ 2
30. മല്ലപ്പളളി 4
31. മല്ലപ്പുഴശ്ശേരി 3
32. മെഴുവേലി 7
33. മൈലപ്ര 7
34. നാറാണംമൂഴി 2
35. നാരങ്ങാനം 12
36. നെടുമ്പ്രം 4
37. നിരണം 12
38. ഓമല്ലൂര്‍ 3
39. പള്ളിക്കല്‍ 17
40. പന്തളം-തെക്കേക്കര 3
41. പെരിങ്ങര 6
42. പ്രമാടം 7
43. പുറമറ്റം 2
44. റാന്നി 24
45. റാന്നി-പഴവങ്ങാടി 1
46. റാന്നി-അങ്ങാടി 4
47. റാന്നി-പെരുനാട് 7
48. സീതത്തോട് 1
49. തണ്ണിത്തോട് 5
50. തോട്ടപ്പുഴശ്ശേരി 7
51. തുമ്പമണ്‍ 2
52. വടശ്ശേരിക്കര 8
53. വെച്ചൂച്ചിറ 18

ജില്ലയില്‍ ഇതുവരെ ആകെ 85895 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 78718 പേര്‍ സമ്പര്‍ക്കംമൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 02.05.2021ന് രോഗബാധ സ്ഥിരീകരിച്ച ആനിക്കാട് സ്വദേശിനി (53) 08.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

2) 03.05.2021ന് രോഗബാധ സ്ഥിരീകരിച്ച നാറാണമ്മൂഴി സ്വദേശിനി (80) 09.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

ജില്ലയില്‍ ഇന്ന് 962 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 72790 ആണ്.
പത്തനംതിട്ട ജില്ലക്കാരായ 12802 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 12408 പേര്‍ ജില്ലയിലും 394 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ 24193 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1485 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4241 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 53 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 201 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 29919 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമ നമ്പര്‍, പരിശോധനയുടെ പേര് , ഇന്നലെവരെ ശേഖരിച്ചത് , ഇന്ന് ശേഖരിച്ചത് ആകെ

1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 252708 – 2054 – 254762
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 223938 – 1031 – 224969
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 47028 – 125 – 47153
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485 – 0 – 485
5 ട്രൂനാറ്റ് പരിശോധന 7907 – 20 – 7927
6 സി.ബി.നാറ്റ് പരിശോധന 772 – 0 – 772

സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 532838 – 3230 – 536068
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 362557 – 2044 – 364601
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 895395 – 5274 – 900669

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5274 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2493 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.17 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.54 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 174 കോളുകളും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 178 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1110 കോളുകള്‍ നടത്തുകയും മൂന്നു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...