പത്തനംതിട്ട നഗരസഭ ചെയര്‍മാന്റെ ഓക്‌സിമീറ്റര്‍ ചലഞ്ചിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോവിഡ് ബാധിതര്‍ക്ക് ആശ്വാസം നല്‍കാന്‍ പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ പ്രഖ്യാപിച്ച ഓക്‌സിമീറ്റര്‍ ചലഞ്ചിന് തുടക്കമായി. ചലഞ്ച് ഏറ്റെടുത്തുകൊണ്ട് നിരവധി പേരാണ് സഹായവുമായി നഗരസഭയെ സമീപിക്കുന്നത്.

സര്‍ക്കാര്‍ യുവജന പരിശീലന കേന്ദ്രം ഡയറക്ടര്‍ പ്രൊഫ. തോമസ് ഡാനിയല്‍ 30 ഓക്‌സി മീറ്ററുകള്‍ വാങ്ങാന്‍ ആവശ്യമായ തുകയ്ക്കുള്ള ചെക്ക് നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന് കൈമാറി. വിവിധ വാര്‍ഡുകളിലെ ജാഗ്രതാ സമതികള്‍ വഴിയാണ് ഈ സേവനം ലഭ്യമാക്കുന്നത്. ഓക്‌സിമീറ്റര്‍ ചലഞ്ചിലൂടെ ശേഖരിക്കുന്ന ഉപകരണങ്ങള്‍ ജാഗ്രതാ സമതിക്കു കൈമാറും. ഓക്‌സി മീറ്ററിനു ക്ഷാമം നേരിടുന്ന അവസരത്തില്‍ നഗരസഭയുടെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാകുകയാണ്.
ചെക്ക് സ്വീകരിച്ച ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ സുജ അജി, ആര്‍.സാബു, അന്‍സാരി എസ് അസീസ്, അശോക് കുമാര്‍, അജയ് സുരേഷ് എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...