പത്തനംതിട്ടയില്‍ ഇന്ന് 1180 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ – മേയ് 08

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 1180 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്ത് നിന്നും വന്നവരും 13 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 1165 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 14 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 35
2. പന്തളം 51
3. പത്തനംതിട്ട 35
4. പത്തനംതിട്ട മുന്‍സിപ്പാലിറ്റി 42
5. തിരുവല്ല 100
6. ആനിക്കാട് 18
7. ആറന്മുള 47
8. അരുവാപ്പുലം 11
9. അയിരൂര്‍ 20
10. ചെന്നീര്‍ക്കര 20
11. ചെറുകോല്‍ 10
12. ചിറ്റാര്‍ 20
13. ഏറത്ത് 25
14. ഇലന്തൂര്‍ 23
15. ഏനാദിമംഗലം 11
16. ഇരവിപേരൂര്‍ 20
17. ഏഴംകുളം 21
18. എഴുമറ്റൂര്‍ 12
19. കടമ്പനാട് 25
20. കടപ്ര 13
21. കലഞ്ഞൂര്‍ 17
22. കല്ലൂപ്പാറ 21
23. കവിയൂര്‍ 12
24. കൊടുമണ്‍ 21
25. കോയിപ്രം 33
26. കോന്നി 18
27. കൊറ്റനാട് 10
28. കോട്ടാങ്ങല്‍ 26
29. കോഴഞ്ചേരി 9
30. കുളനട 14
31. കുന്നന്താനം 33
32. കുറ്റൂര്‍ 16
33. മലയാലപ്പുഴ 13
34. മല്ലപ്പളളി 25
35. മല്ലപ്പുഴശ്ശേരി 1
36. മെഴുവേലി 10
37. മൈലപ്ര 13
38. നാറാണംമൂഴി 15
39. നാരങ്ങാനം 19
40. നെടുമ്പ്രം 6
41. നിരണം 7
42. ഓമല്ലൂര്‍ 21
43. പള്ളിക്കല്‍ 44
44. പന്തളം-തെക്കേക്കര 9
45. പെരിങ്ങര 23
46. പ്രമാടം 14
47. പുറമറ്റം 16
48. റാന്നി 26
49. റാന്നി-പഴവങ്ങാടി 26
50. റാന്നി-അങ്ങാടി 12
51. റാന്നി-പെരുനാട് 11
52. സീതത്തോട് 6
53. തണ്ണിത്തോട് 8
54. തോട്ടപ്പുഴശ്ശേരി 3
55. തുമ്പമണ്‍ 8
56. വടശ്ശേരിക്കര 14
57. വളളിക്കോട് 19
58. വെച്ചൂച്ചിറ 22

ജില്ലയില്‍ ഇതുവരെ ആകെ 84508 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 77350 പേര്‍ സമ്പര്‍ക്കംമൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 11 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 25.04.2021ന് രോഗബാധ സ്ഥിരീകരിച്ച വെച്ചൂച്ചിറ സ്വദേശിനി (62) 05.05.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

2) 24.04.2021ന് രോഗബാധ സ്ഥിരീകരിച്ച നാരങ്ങാനം സ്വദേശിനി (54) 07.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

3) 30.04.2021ന് രോഗബാധ സ്ഥിരീകരിച്ച ഓമല്ലൂര്‍ സ്വദേശി (84) 06.05.2021ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

4) 24.04.2021ന് രോഗബാധ സ്ഥിരീകരിച്ച കടപ്ര സ്വദേശി (66) 01.05.2021ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

5) 16.04.2021ന് രോഗബാധ സ്ഥിരീകരിച്ച കടപ്ര സ്വദേശി (70) 03.05.2021ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

6) 22.04.2021ന് രോഗബാധ സ്ഥിരീകരിച്ച ഇരവിപേരൂര്‍ സ്വദേശി (69) 07.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

7) 28.04.2021ന് രോഗബാധ സ്ഥിരീകരിച്ച അടൂര്‍ സ്വദേശി (64) 08.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

8) പെരിങ്ങര സ്വദേശി (71) 02.05.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവപരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

9) തിരുവല്ല സ്വദേശിനി (77) 06.05.2021ന് സ്വവസതിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവപരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

10) കടപ്ര സ്വദേശി (87) 08.05.2021ന് സ്വവസതിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവപരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

11) പത്തനംതിട്ട സ്വദേശി (52) 08.05.2021ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവപരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 933 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 71380 ആണ്. പത്തനംതിട്ട ജില്ലക്കാരായ 12829 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 12433 പേര്‍ ജില്ലയിലും 396 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ 23421 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1561 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4122 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 85 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 139 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 29104 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെവരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍;

1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 251748, 960, 252708.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 223251, 599, 223850.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 46888, 91, 46979.
4 റാപ്പിഡ്ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 7898, 9, 7907.
6 സി.ബി.നാറ്റ് പരിശോധന 772, 0, 772.
സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 531042, 1659, 532701.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 357832, 3303, 361135.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 888874, 4962, 893836.
ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4962 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1792 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.18 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.45 ശതമാനമാണ്. ജില്ലയിലെ കഴിഞ്ഞ ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 22.6 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍റൂമില്‍ 174 കോളുകളും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 194 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1275 കോളുകള്‍ നടത്തുകയും മൂന്നു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു

0
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു. ബേടകം തലേക്കുന്ന്...

മുഖ്യമന്ത്രി വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നെന്ന് ആവർത്തിച്ച് ജി. സുകുമാരൻ നായർ

0
പെരുന്ന: മുഖ്യമന്ത്രി വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നെന്ന് ആവർത്തിച്ച് എൻഎസ്എസ്...

കൊച്ചിയിലെ പ്രശസ്ത റസ്റ്ററന്റിൽ കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ , ലൈസൻസ് റദ്ദാക്കി

0
കൊച്ചി: കതൃക്കടവിലെ കുഴിമന്തി റസ്റ്ററൻ്റിൽ ഭക്ഷ്യ വിഷബാധ. അൽ റീം റസ്റ്ററൻ്റിലാണ്...

ജയിൽ ചാടിയ മൂന്ന് പ്രതികളിലൊരാളെ പോലീസ് വെടിവെച്ച് വീഴ്ത്തി

0
ബെം​ഗളൂരു: കർണാടകയിലെ കലബുറഗിയിൽ ജയിൽ ചാടിയ മൂന്ന് പ്രതികളിലൊരാളെ പോലീസ് വെടിവെച്ച്...