കടിച്ച് തൂങ്ങിയാല്‍ പ്രവര്‍ത്തകര്‍ക്ക് അടിച്ചിറക്കേണ്ടി വരും ; മുല്ലപ്പളളി രാമചന്ദ്രനെതിരെ തലസ്ഥാനത്ത് പോസ്റ്ററുകള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനെതിരെ തലസ്ഥാനത്ത് പോസ്റ്ററുകള്‍. അധികാരത്തില്‍ കടിച്ച് തൂങ്ങിയാല്‍ പ്രവര്‍ത്തകര്‍ക്ക് അടിച്ചിറക്കേണ്ടി വരുമെന്നാണ് പോസ്റ്ററുകളിലെ വിമര്‍ശനം. കെപിസിസിയിലെ സുഖജീവിതം അവസാനിപ്പിക്കണമെന്നും പോസ്റ്ററില്‍ പറയുന്നു. സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് എംഎല്‍എ ഹോസ്റ്റലിന് മുന്നില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിനുണ്ടായ കൂട്ടത്തോല്‍വിക്ക് പിന്നാലെ മുല്ലപ്പള്ളിയെ മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. ഇരു ഗ്രൂപ്പുകളും ഒരേ സ്വരത്തില്‍ മുല്ലപ്പള്ളിയെ മാറ്റണമെന്നാണ് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രചാരണത്തില്‍ പോലും മുല്ലപ്പള്ളി ആത്മാര്‍ത്ഥമായി സഹകരിച്ചില്ലെന്ന പരാതിയും ഹൈക്കമാന്‍ഡിന് മുന്നിലെത്തിയിട്ടുണ്ട്.

അതേസമയം തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആക്ഷേപം മുല്ലപ്പള്ളിക്കുണ്ട്. തോല്‍വിയില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നിരിക്കെ ഉത്തരവാദിത്തം കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ തന്റെ തലയില്‍ മാത്രം കെട്ടിവയ്ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം. കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയ കാര്യ സമിതി യോഗത്തിലും ഈ ആരോപണം മുല്ലപ്പള്ളി ഉന്നയിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...