തിരുവനന്തപുരം: സ്ഥിതി ഗുരുതരം. തിരുവനന്തപുരം നെയ്യറ്റിന്‍കര താലൂക്കുകള്‍ അടയ്ക്കുന്നു. കോവിഡ് പടരുന്ന തിരുവനന്തപുരത്ത് ഗുരുതര സാഹചര്യമെന്ന് ജില്ലാ ഭരണകൂടം. തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകള്‍ അടച്ചിടണം. വിവാഹത്തിനും മരണത്തിനും 15 പേര്‍ മാത്രമെ പാടുള്ളൂ. ആള്‍ക്കൂട്ടങ്ങളും മത രാഷ്ട്രീയ ചടങ്ങുകളും പാടില്ലെന്നും ഇളവുകള്‍ പുനഃപരിശോധിക്കണമെന്നും കളക്ടര്‍ അധ്യക്ഷയായുള്ള സമിതി നിര്‍ദേശംസര്‍ക്കാരിന് നല്‍കി.
മൂവായിരത്തിനടുത്ത് ആക്ടീവ് കേസുകളാണ് തിരുവനന്തപുരം താലൂക്കിലുള്ളത്. അതു പോലെ തന്ന 2000ത്തോളം ആക്ടിവ് കേസുകള്‍ നെയ്യാറ്റിന്‍കര താലുക്കിലുമുണ്ട്. ഇനിയും ഇത് കൂടാന്‍ സാധ്യത ഏറെയാണ് അതിനാല്‍ താലൂക്കുകള്‍ അടച്ചിടണമെന്ന കര്‍ശനമായ ആവശ്യം ഉന്നയിച്ചിരിക്കുകയാണ് വിദഗ്ദസമിതി. കൂടാതെരാഷ്ട്രീയ സാമുദായിക യോഗങ്ങള്‍ നിരോധിക്കണം. കല്യാണത്തിനും മരണത്തിനും 15 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. മൈക്രോ കന്റൈന്‍മെന്റ് സോണില്‍ നടത്തുന്ന നിയന്ത്രണം ഒഴിവാക്കി വാര്‍ഡ് തലത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം. 10വയസ്സിസ് താഴെയുളഅള കുട്ടികളും 60വയസ്സിന് മുകളിലുള്ളവരും ഗര്‍ഭിണികളും പുറത്തിറങ്ങുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്നും സമിതി സര്‍ക്കാരിന് സമര്‍പ്പിച്ച നിര്‍ദേശത്തില്‍ പറയുന്നു.
അതേസമയം, സംസ്ഥാനത്ത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തിയത് ഇന്നലെയാണ്. ഏഴായിരത്തി നാന്നൂറ്റി നാല്‍പത്തിയഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ കണക്കുപ്രകാരം പരിശോധിച്ച ഏഴിലൊരാള്‍ വീതം പോസിറ്റീവ് ആകുന്നു. മൂന്നു ജില്ലകളില്‍ പ്രതിദിന രോഗികള്‍ തൊള്ളായിരം കടന്നു.