മഹാരാഷ്ട്രയിൽ കൊവിഡ് വാക്‌സിനേഷൻ തൽക്കാലത്തേക്ക് നിർത്തി വെച്ചു

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : കോവിൻ ആപ്പിലെ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം സംസ്ഥാനത്തെ കോവിഡ് -19 വാക്സിനേഷൻ ഡ്രൈവ് താൽക്കാലികമായി നിർത്തിവെയ്ക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

കോവിൻ ആപ്ലിക്കേഷൻ പകൽ മുഴുവൻ കുഴപ്പങ്ങൾ സൃഷ്ടിക്കുകയും പല കേന്ദ്രങ്ങളിലും കുത്തിവെയ്പ്പ് പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്തുവെന്നാണ് വാക്സിനേഷൻ ഡ്രൈവിന്റെ ആദ്യ ദിനത്തിലെ അനുഭവം പങ്കുവെച്ച് അധികൃതർ പറഞ്ഞത്. സെന്ററിന്റെ അപ്ലിക്കേഷനുമായുള്ള പ്രശ്‌നങ്ങൾക്കിടയിൽ തിങ്കളാഴ്ച വരെ മഹാരാഷ്ട്രയിൽ കുത്തിവെയ്പ്പുകൾ നിർത്തി വെയ്ക്കുവാൻ തീരുമാനിച്ചു.

കേന്ദ്രത്തിന്റെ സോഫ്റ്റ്വെയർ പ്ലാറ്റ്‌ഫോമിലെ സാങ്കേതിക പ്രശ്‌നങ്ങളാണ് വാക്സിനേഷനുകൾ നിർത്തി വെക്കുവാന്‍ കാരണമെന്ന് മഹാരാഷ്ട്ര പൊതുജനാരോഗ്യ മന്ത്രി രാജേഷ് ടോപ്പെ മാധ്യമങ്ങളോട് പറഞ്ഞു. വാക്സിനുകൾ സ്വീകരിക്കാൻ ജനങ്ങളിൽ കാര്യമായ മടിയുണ്ടെന്നും എണ്ണത്തിൽ കുറവാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ വാക്‌സിനേഷൻ വിജയകരമാണെന്നും വാക്‌സിനു ശേഷമുള്ള പാർശ്വഫലങ്ങൾ ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരെയും ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...