സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് നാളെ മുതല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ വിതരണം നാളെ മുതല്‍. കുത്തിവെപ്പിനായി 133 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമായി.ആദ്യദിനമായ നാളെ 13,300 പേര്‍ക്ക് വാക്‌സിന്‍ നല്‍കും. സംസ്ഥാനത്തെത്തിയ 4,33,500 ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ ജില്ലകളിലെത്തിച്ചു. രണ്ട് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവില്‍ സൂക്ഷിക്കേണ്ട വാക്‌സിന്‍ പ്രത്യേകം തയാറാക്കിയ വാഹനങ്ങളിലാണ് ജില്ലാ വെയര്‍ഹൗസുകളിലേക്ക് മാറ്റിയത്.

കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ 11 വീതവും മറ്റ് ജില്ലകളില്‍ ഒമ്പത് വീതം വാക്‌സിനേഷന്‍ കേന്ദ്രങ്ങളുമാണ് ഉള്ളത്. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി 3,68,866 ആരോഗ്യപ്രവര്‍ത്തകരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വാക്‌സിനേഷന് സംസ്ഥാനം പൂര്‍ണ സജ്ജമെന്നും ഭയപ്പെടേണ്ട തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ വാക്‌സിന് ഇല്ലെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് കുത്തിവെപ്പ്. വാക്‌സിന്‍ സ്വീകരിക്കാനായി എപ്പോള്‍ ഏതു കേന്ദ്രത്തില്‍ എത്തണമെന്നത് സംബന്ധിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മൊബൈല്‍ സന്ദേശം ലഭിക്കും. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൊവിഡ് ബാധിച്ച് നാലാഴ്ച കഴിയാത്തവര്‍, കൊവിഡ് ലക്ഷണങ്ങളുള്ളവര്‍ എന്നിവരെ ഒഴിവാക്കും. ഇടതു കൈയിലാണ് കുത്തിവെയ്പ്. ആദ്യ ഡോസ് സ്വീകരിച്ച് 28ാം ദിവസം അടുത്ത ഡോസ് എടുക്കണം. ഫെബ്രുവരി ആദ്യം അടുത്ത ബാച്ച് വാക്‌സിനെത്തുമെന്നാണ് വിവരം. അന്‍പത് വയസിന് മുകളിലുള്ളവര്‍ക്കും മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കും അടുത്ത ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യലഹരിയിലുള്ളവരെ ട്രെയിനിൽനിന്നു പുറത്താക്കാം, കേസുമെടുക്കാം : രക്തപരിശോധന നിർബന്ധമില്ല ; കോടതി

0
കൊച്ചി : ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും മദ്യപിച്ചെത്തുന്നവരെ നീക്കംചെയ്യാനും കേസെടുക്കാനും റെയിൽവേ...

കൊച്ചി മെട്രോ മൂന്നാംഘട്ടം : 15 സ്റ്റേഷനുകൾ ; നെടുമ്പാശേരി വിമാനത്താവളവും ഉൾപ്പെടുത്തി ഡിപിആർ...

0
കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. 17.5 കിലോമീറ്റർ...

സസ്പെൻഷനിലായിട്ടും ഒപ്പമുള്ള പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ ; ഒപ്പമുള്ളത് ഡ്രൈവറും ​ഗൺമാനുമടക്കം...

0
തിരുവനന്തപുരം: സസ്പെൻഷനിലായിട്ടും പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ. പോലീസ് ഡ്രൈവറും...

കടലുണ്ടിക്കടവ് പാലം പുനരുദ്ധാരണത്തിന് രൂപരേഖയായി ; പൊതുമരാമത്ത് വകുപ്പിന്റെ സംയുക്തയോഗം ഉടൻ

0
കടലുണ്ടി : ഫണ്ടനുവദിച്ചിട്ടും ഒന്നര വർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കടലുണ്ടിക്കടവ് പാലം...