25 പെട്ടി കോവിഡ് വാക്‌സിനുകളുമായി ആദ്യ വിമാനം നെടുമ്പാശേരിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്തെ ആദ്യഘട്ട കുത്തിവെപ്പിനുളള കോവിഡ് വാക്‌സിന്‍ കൊച്ചിയിലെത്തി. 25 പെട്ടി വാക്‌സിനുകളുമായാണ് ആദ്യ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയത്. വാക്‌സിന്‍ ശീതീകരണസംവിധാനമുള്ള പ്രത്യേക വാഹനത്തില്‍ കൊച്ചി റീജണല്‍ സ്റ്റോറില്‍ സൂക്ഷിക്കും. പൂണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മ്മിച്ച കൊവിഷീല്‍ഡ് വാക്‌സിനാണിത്.

15 പെട്ടി വാക്‌സിന്‍ എറണാകുളം ഉള്‍പ്പെടെ അഞ്ച് ജില്ലകളിലേക്കാണ്. 10 പെട്ടികള്‍ റോഡ് മാര്‍ഗം കോഴിക്കോട് കൊണ്ടുപോകും. 4,35,500 ഡോസ് മരുന്നാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജണല്‍ വാക്‌സിന്‍ സ്റ്റോറുകളില്‍ നേരിട്ടാണ് എത്തിക്കുക. തിരുവനന്തപുരത്ത് 1,34,000, എറണാകുളത്ത് 1,80,000, കോഴിക്കോട്ട് 1,19,500 ഡോസ് വാക്‌സിനാണ് എത്തിക്കുന്നത്. കോഴിക്കോട്‌ നിന്നും 1,100 ഡോസ് മാഹിക്ക് നല്‍കണം.

വൈകുന്നേരം ആറ് മണിയോടെ അടുത്ത വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങും. നിശ്ചയിച്ച കേന്ദ്രങ്ങളിലെത്തിക്കാന്‍ പ്രത്യേക സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. സംസ്ഥാന വിഹിതത്തിന് പുറമെ ലഭിക്കുന്ന വാക്‌സിന്‍ കേന്ദ്ര സര്‍ക്കാരിന് കീഴിലെ ആശുപത്രികള്‍ക്കാണ്. സംസ്ഥാനമെമ്പാടുമായി 113 കേന്ദ്രങ്ങളിലാണ് പ്രതിരോധമരുന്ന് നല്‍കുന്നത്. 3,59,549 ആരോഗ്യപ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...