കോവ‍‍ിഡ് വാക്സി​നെടുക്കാത്തവര്‍ക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഓസ്ട്രിയ

For full experience, Download our mobile application:
Get it on Google Play

ബെര്‍ലിന്‍ : കോവ‍‍ിഡ് വാക്സി​നെടുക്കാത്തവര്‍ക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഓസ്ട്രിയ. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ ലോക്​ഡൗണ്‍ പ്രാബല്യത്തില്‍ വന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. ഇരുപത്​ ലക്ഷം പേരാണ് ഇനി ഓസ്ട്രിയയില്‍ വാക്സിന്‍ സ്വീകരിക്കാനുള്ളത്. വീണ്ടും യൂറോപ്പില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ പല രാജ്യങ്ങളും പുതിയ നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്താനാരംഭിച്ചിരുന്നു.

​12 വയസിന് മുകളില്‍ പ്രായമുള്ള വാക്സിന്‍ എടുക്കാത്തവര്‍ക്ക്​ ജോലി,​ അവശ്യ സാധനങ്ങള്‍ വാങ്ങല്‍, വാക്സിനേഷന്‍ എടുക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക്​ മാത്രമെ പുറത്തിറങ്ങാന്‍ ഇനി അനുമതിയുള്ളു. തുടക്കത്തില്‍ 10 ദിവസമാണ്​ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്​. പുറത്തിറങ്ങുന്ന ആളുകള്‍ വാക്​സിനെടുത്തിട്ടുണ്ടോ എന്ന്​ പരിശോധിക്കാന്‍ പോലീസിനോട്​ നിര്‍ദേശിച്ചിട്ടുണ്ട്​.

പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും കുറവ്​ വാക്സിനേഷന്‍ നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഓസ്ട്രിയ. മൊത്തം ജനസംഖ്യയുടെ ഏകദേശം 65 ശതമാനം പേര്‍ മാത്രമാണ് പൂര്‍ണമായി വാക്സിനേഷന്‍ എടുത്തത്​. ഞായറാഴ്ച രാജ്യത്ത് 11,552 പുതിയ കോവിഡ്​ കേസുകളാണ്​ റിപ്പോര്‍ട്ട് ചെയ്​തത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...

ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റു ; ഭർത്താവിനെതിരെ കേസ്

0
കണ്ണൂര്‍: ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ...

നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

0
കൊച്ചി : നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച...