കോവിഡ് മൂന്നാം തരംഗം തടയുവാൻ ചെയ്യാവുന്ന ആദ്യപടി പരമാവധി വാക്‌സിൻ എല്ലാവർക്കും ലഭ്യമാക്കുക എന്നുള്ളതാണ്. ഇതിനായി സർക്കാർ തന്നെ നിരവധി വഴികൾ ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്. ഓൺലൈനായും അല്ലെങ്കിൽ നേരിട്ട് പോയി നിങ്ങൾക്ക് കോവിഡ്-19 വാക്‌സിൻ സ്വികരിക്കുവാൻ ഇപ്പോൾ ശ്രമം നടത്തുന്നതിനാൽ ഇത് കൂടുതൽ ലളിതമാക്കുവാൻ ഗൂഗിൾ മാപ്‌സ്, ഗൂഗിൾ അസിസ്റ്റന്റ്, ഗൂഗിൾ സെർച്ച് എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ ഉപയോക്താക്കൾക്ക് വാക്‌സിൻ സംബന്ധമായ വിവരങ്ങൾ പരിശോധിക്കാനുള്ള കഴിവ് ഗൂഗിൾ ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്. ഇതുകൊണ്ടുള്ള ഗുണമെന്നത്, നിങ്ങൾക്ക് വാക്‌സിൻ അടുത്തെവിടെ ലഭ്യമാകുമെന്ന് അറിയുവാൻ സാധിക്കും.
ഇപ്പോൾ, ഗൂഗിൾ മാപ്‌സിന് കോവിഡ് -19 വാക്‌സിൻ ലഭ്യതയും ഇന്ത്യയിൽ ഇത് ഏറ്റെടുക്കുന്നതിനുള്ള അപ്പോയിന്റ്മെന്റുകളും സംബന്ധിച്ച വിവരങ്ങൾ കാണിക്കാനുള്ള ഫീച്ചറുണ്ട്. ഇപ്പോൾ, ഈ സേവനം വാട്ട്‌സ്ആപ്പ് പോലുള്ള നിരവധി പ്ലാറ്റ്ഫോമുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. ഗൂഗിൾ മാപ്പിൽ 13,000 ലൊക്കേഷനുകൾ വാക്സിൻ ലഭ്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ കാണിക്കുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വിശദാംശങ്ങൾ കോവിൻ എപിഐകളിൽ നിന്നുള്ള തത്സമയ ഡാറ്റ നൽകും. ഈ ആഴ്‌ച പുറത്തിറക്കുന്ന ഗൂഗിൾ മാപ്‌സിൻറെ ഏറ്റവും പുതിയ അപ്‌ഡേറ്റിൽ ഈ വിവരങ്ങൾ ചേർക്കും. നിങ്ങൾക്ക് പുതിയ ഫീച്ചർ ലഭിച്ചിട്ടില്ലെങ്കിൽ കുറച്ച് ദിവസം കാത്തിരിക്കേണ്ടതുണ്ട്.
ഗൂഗിൾ മാപ്‌സിൽ കോവിഡ് വാക്‌സിൻ ലഭ്യത എങ്ങനെ പരിശോധിക്കാം?
ഔദ്യോഗിക ബ്ലോഗ് പോസ്റ്റ് അനുസരിച്ച്, ഉപയോക്താക്കൾ അവരുടെ അടുത്തുള്ള വാക്‌സിൻ സെന്ററുകൾ അല്ലെങ്കിൽ ഗൂഗിൾ മാപ്സ്, സെർച്ച്, അസിസ്റ്റന്റ് എന്നിവയിൽ മറ്റ് വിശദാംശങ്ങൾ തിരയുമ്പോൾ വാക്‌സിൻ ലഭ്യതയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ദൃശ്യമാകും. അങ്ങനെ ചെയ്യുന്നതിനായി ഉപയോക്താക്കൾ ഈ ഗൂഗിൾ ആപ്ലിക്കേഷനുകളിലേതെങ്കിലും “COVID-19 vaccines near me” എന്ന് നോക്കേണ്ടതുണ്ട്. വാക്‌സിനുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹിന്ദി, ബംഗാളി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഗുജറാത്തി, മറാത്തി എന്നിവയുൾപ്പെടെ എട്ട് ഇന്ത്യൻ ഭാഷകളിൽ ദൃശ്യമാകും. കൂടാതെ ഇന്ത്യയിലുടനീളമുള്ള എല്ലാ വാക്സിനേഷൻ സെന്ററുകളിലേക്കും ഈ ഫീച്ചർ വ്യാപിപ്പിക്കുന്നതിന് കോവിൻ ടീമുമായി അടുത്ത പങ്കാളിത്തമുണ്ടാകുമെന്ന് ഗൂഗിൾ ഉറപ്പുനൽകി.
ഗൂഗിൾ പ്ലാറ്റ്ഫോമുകളായ സെർച്ച്, മാപ്സ്, അസിസ്റ്റന്റ് എന്നിവ വഴി നിങ്ങൾക്ക് സമീപമുള്ള വാക്‌സിൻ ലഭ്യത സ്ലോട്ടുകൾ പരിശോധിക്കാനാകുമെന്ന് പറയുന്നു. നിങ്ങൾക്ക് കോവിൻ വെബ്സൈറ്റ് വഴി വാക്സിൻ സ്ലോട്ടുകൾ ബുക്ക് ചെയ്യാം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾക്കായി മുകളിൽ സൂചിപ്പിച്ചതുപോലെ പുതിയ അപ്ഡേറ്റ് പുറത്തിറക്കുന്നതുവരെ കാത്തിരിക്കേണ്ടതുണ്ട്.