വാക്‌സിന്‍ കൊവിഷീല്‍ഡ് ആണെങ്കില്‍ കൊവാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം ; ഐഎംഎ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ മുന്നണി പോരാളികള്‍ക്ക് ബൂസ്റ്റര്‍ ഷോട്ട് വിതരണം ചെയ്യുമെന്ന നിര്‍ണായക പ്രഖ്യാപനമാണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. ബൂസ്റ്റര്‍ ഡോസ് ആദ്യഘട്ടത്തില്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത് ആരോഗ്യപ്രവര്‍ത്തവര്‍ക്കും 60 വയസിന് മുകളിലുള്ള രോഗികളായവര്‍ക്കുമാണ്. ജനുവരി 10 മുതലാണ് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നല്‍കി തുടങ്ങുകയെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഏത് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസാണ് സ്വീകരിക്കുകയെന്ന ചോദ്യവും ഉയര്‍ന്നിരുന്നു. ഇതില്‍ വ്യക്തത വരുത്തുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മേധാവിയായ ജെ.എ ജയലാല്‍.

മിക്‌സ് ആന്‍ഡ് മാച്ച്‌ പോളിസിയാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്. നേരത്തെ സ്വീകരിച്ച വാക്‌സിന്‍ കൊവിഷീല്‍ഡ് ആണെങ്കില്‍ കൊവാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാമെന്നും കൊവാക്‌സിന്റെ ഇരുഡോസുകളാണ് നേരത്തെ സ്വീകരിച്ചതെങ്കില്‍ ബൂസ്റ്റര്‍ ഷോട്ടായി കൊവിഷീല്‍ഡ് എടുക്കാമെന്നും ഐഎംഎ മേധാവി വ്യക്തമാക്കി. വാക്‌സിന്റെ രണ്ട് ഡോസുകള്‍ സ്വീകരിച്ചതിന് ശേഷം മറ്റൊരു വാക്‌സിന്റെ ബൂസ്റ്റര്‍ എടുക്കുന്നത് കൂടുതല്‍ ഫലപ്രാപ്തി നല്‍കുമെന്നാണ് വിലയിരുത്തല്‍. 60 വയസിന് മുകളിലുള്ളവര്‍ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിലാകും ബൂസ്റ്റര്‍ ഡോസ് നല്‍കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...