നവംബറില്‍ കോവിഡ് വാക്‌സിന്‍ വിപണിയല്‍ എത്തിക്കുo : സിറം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : നവംബറില്‍ കോവിഡ് വാക്‌സിന്‍ വിപണിയല്‍ എത്തിക്കുമെന്ന് സിറം. മൂന്നാംഘട്ട പരീക്ഷണം വിജയിച്ചാല്‍ കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ നവംബറില്‍ വിപണിയിലെത്തും. വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍ പുരുഷോത്തമന്‍ സി.നമ്പ്യാര്‍ പറഞ്ഞു.

പരീക്ഷണം കഴിഞ്ഞ് 42 ദിവസത്തിനു ശേഷം ഫലം അറിയാന്‍ സാധിക്കും. ദേശീയ രോഗപ്രതിരോധ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ജനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ കഴിയും. പൊതുവിപണിയില്‍ വാക്‌സിന് ആയിരം രൂപയില്‍ താഴെ വില ഈടാക്കാനാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശ്രമിക്കുന്നതെന്നും നമ്പ്യാര്‍ പറഞ്ഞു.

ഓക്‌സ്ഫോഡ് വാക്‌സിന്‍ രണ്ടുഘട്ടങ്ങള്‍ വിജയകരമായതിനെത്തുടര്‍ന്ന് മനുഷ്യരിലുള്ള പരീക്ഷണത്തിന്റെ അവസാനഘട്ടം ഇന്ത്യയില്‍ നടത്താനാണ് പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കേന്ദ്രസര്‍ക്കാരിനോട് അനുമതി തേടിയത്.

പരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ ഓക്‌സ്ഫോഡ് സര്‍വ്വകലാശാല സിറവുമായി ഉല്‍പ്പാദനക്കരാര്‍ ഒപ്പിട്ടിരുന്നു. രോഗവ്യാപനം അതിരൂക്ഷമായ പുണെ, മുബൈ നഗരങ്ങളിലാകും മൂന്നാംഘട്ട പരീക്ഷണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പൂര്‍ണ സഹകരണം ലഭിക്കുമോന്നാണ് പ്രതീക്ഷിക്കുന്നത്. പുരുഷോത്തമന്‍ നമ്പ്യാര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം ; ജയിൽ ജീവനക്കാർക്കും...

0
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ...

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...