കോവിഡ് വാക്‌സിന്‍ ജില്ലയിലെത്തി ; ആദ്യഘട്ട വിതരണം 16 മുതല്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആശ്വാസമേകി പത്തനംതിട്ട ജില്ലയില്‍ ആദ്യഘട്ട വിതരണത്തിനുള്ള കോവിഡ് വാക്‌സിന്‍ എത്തി. തിരുവനന്തപുരം റീജിയണല്‍ വാക്‌സിന്‍ സ്റ്റോറില്‍ നിന്ന് പോലീസ് അകമ്പടിയോടെ പ്രത്യേക താപനില ക്രമീകരിച്ച ബോക്‌സുകളില്‍ 21030 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ ആണ് ജില്ലയില്‍ എത്തിച്ചിട്ടുള്ളത്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച വാക്‌സിന്‍ ഡെപ്യുട്ടി ഡിഎംഒ ഡോ. സി.എസ്. നന്ദിനി, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ആര്‍. സന്തോഷ് കുമാര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. സാജന്‍ മാത്യു, ആര്‍എംഒ ഡോ. ആശിഷ് മോഹന്‍, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ എ. സുനില്‍കുമാര്‍, ഫാര്‍മസിസ്റ്റ് ജയകുമാര്‍, എംസിഎച്ച് ഓഫീസര്‍ ഷീല, ജില്ലാ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ബിന്ദു എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

ജനുവരി 16ന് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഒന്‍പതു കേന്ദ്രങ്ങളില്‍ വാക്‌സിന്‍ വിതരണം തുടങ്ങും. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കുത്തിവെപ്പ് നല്‍കുന്നത്. ഒരു ദിവസം ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് വാക്‌സിന്‍ വിതരണം ചെയ്യാനുള്ള എല്ലാ സജ്ജീകരണങ്ങളും ജില്ലയില്‍ പൂര്‍ത്തിയായിട്ടുണ്ട്. ഒരു വാക്‌സിനേറ്റര്‍, നാല് വാക്‌സിനേഷന്‍ ഓഫീസര്‍മാര്‍ എന്നിവര്‍ അടങ്ങിയ ഒരു ടീമാണ് ഒരു വാക്‌സിനേഷന്‍ കേന്ദ്രത്തിലുള്ളത്.

വാക്‌സിനേഷനു ശേഷം എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടായാല്‍ അത് പരിഹരിക്കുന്നതിനുള്ള ആംബുലന്‍സ് അടക്കമുള്ള സംവിധാനവും ഇവിടെയുണ്ടാകും. വാക്‌സിനേഷനായി കാത്തിരിക്കുന്ന സ്ഥലത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വാക്‌സിന്‍ നല്‍കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....