കോവീഷീൽഡ് വാക്‌സിന്റെ വില 157.50 രൂപയായി കുറച്ചു : സ്വകാര്യ ആശുപത്രികളിൽ മാറ്റമുണ്ടാകില്ല

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ആസ്ട്രാനെക്കയും ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും വികസിപ്പിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ കോവിഡ് വാക്‌സിനായ കോവീഷീൽഡിന്റെ വില കുറച്ചു. ഒരുഡോസിന് നിലവിൽ ഈടാക്കുന്ന 210 രൂപയിൽനിന്ന് 157.50 രൂപയായാണ് കുറച്ചത്. രണ്ടാംഘട്ട മെഗാ വാക്‌സിനേഷൻ പദ്ധതിയുടെ ഭാഗമായി സർക്കാർ നടത്തിയ ചർച്ചയെതുടർന്നാണ് വിലകുറച്ചതെന്നാണ് റിപ്പോർട്ടുകൾ. 27 കോടി പേർക്കാണ് അടുത്തഘട്ടത്തിൽ കുത്തിവെയ്പ്പ് നൽകാൻ ഉദ്ദേശിക്കുന്നത്.

കോവിഡ് വാക്‌സിന് ഇതിനകം സർക്കാർ സബ്‌സിഡി നൽകുന്നതിനാൽ സ്വകാര്യ ആശുപത്രികളിൽനിന്ന് കുത്തിവെയ്പ്പ് എടുക്കുന്നവർക്ക് വിലയിൽ കുറവ് ലഭിക്കില്ല. കോവീഷീൽഡിന്റെ വിലകുറച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം അറയിപ്പൊന്നും പുറത്തുവിട്ടിട്ടില്ല. അതേസമയം 150 രൂപയ്ക്ക് വാക്‌സിൻ നൽകാമെന്ന് കമ്പനി അറിയിച്ചതായി ആരോഗ്യമന്ത്രാലയം രാജ്യസഭയിൽ മറുപടി നൽകി. വാക്‌സിന്റെ വിലയോടൊപ്പം അഞ്ചുശതമാനം ജിഎസ്ടി കൂടിചേരുമ്പോഴാണ് 157.50 രൂപയാകുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...