വാക്‌സീന്‍ വിതരണം – ആര്‍.ടി.പി.സി.ആര്‍ നിരക്ക് : ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വാക്‌സീന്‍ വിതരണത്തിലെ ആശങ്കകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംസ്ഥാനത്ത് വാക്‌സിനേഷന് സ്ലോട്ട് കിട്ടുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം കോടതി അഭിപ്രായപ്പെട്ടിരുന്നു. പുതിയ വാക്‌സീന്‍ വിതരണ നയം നടപ്പിലാകുന്നതോടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. തിരൂരങ്ങാടി മണ്ഡലത്തില്‍ ആവശ്യത്തിന് ഓക്‌സിജന്‍ ബെഡുകള്‍, വെന്റിലേറ്ററുകള്‍ എന്നിവ ഇല്ലെന്ന് ചൂണ്ടിക്കാട്ടി കെ പി എ മജീദ് എം എല്‍ എ നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. മലപ്പുറത്ത് വാക്‌സിന്‍ വിതരണം കാര്യക്ഷമമായി നടക്കുന്നില്ലെന്ന ഹര്‍ജിയും ഇതിനോടൊപ്പം കോടതി പരിഗണിക്കും.

പരിശോധനാ നിരക്ക് കുറച്ചതിനെതിരെ സ്വകാര്യ ലാബുടമകള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആര്‍ടിപിസിആര്‍ നിരക്ക് സംബന്ധിച്ച വിഷയം ഡ്രഗ്‌സ് കണ്‍ട്രോള്‍ ആക്ടിന്റെ പരിധിയില്‍ വരുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന് നിരക്ക് നിശ്ചയിക്കാന്‍ അധികാരമില്ലെന്നാണ് ലാബ് ഉടമകളുടെ വാദം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും. പരിശോധനാ നിരക്ക് നിശ്ചയിക്കാന്‍ അധികാരമുണ്ടെന്ന് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...