ഇന്നും വിലകൂട്ടി ; പെട്രോള്‍ ലിറ്ററിന്​ 31 പൈസയും ഡീസലിന്​ 28 പൈസയും വര്‍ധിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത്​ പെട്രോള്‍ – ഡീസല്‍ വില വെള്ളിയാഴ്ചയും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന്​ 31 ​ൈപസയും ഡീസലിന്​ 28 പൈസയുമാണ്​ വര്‍ധിപ്പിച്ചത്​. ഇതോടെ മുംബൈ നഗരത്തിലെ പെട്രോള്‍ വില ലിറ്ററിന്​ 102.04 രൂപയായി. ഡീസലിന്​ 94.15രൂപയും. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന്​ 95.85 രൂപയാണ്​. ഡീസലിന്​ 86.75 രൂപയും. തിരുവനന്തപുരത്ത്​ 97.85 രൂപയാണ്​ പെട്രോള്‍ വില. ഡീസലിന്​ 93.19 രൂപയും. കൊച്ചിയില്‍ പെട്രോളിന്​ 95.96രൂപയും ഡീസലിന്​ 91.43 രൂപയുമാണ്​ ഇന്നത്തെ വില. ജൂണ്‍ മാസത്തില്‍ ആറാം തവണയാണ്​ പെട്രോള്‍ -ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്​.

കുത്തനെയുള്ള ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച്‌​ കോണ്‍ഗ്രസ്​ പ്രതീകാത്മക പ്രതിഷേധ സമരം സംഘടിപ്പിക്കും. പെട്രോള്‍ വില നൂറുകടന്നതിനെ തുടര്‍ന്നാണ്​ സമരം. കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ച്‌​ പ്രദേശിക തലത്തില്‍ പെട്രോള്‍ പമ്പുകള്‍ക്ക്​ മുമ്പിലാകും സമരമെന്ന്​ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. പെട്രോള്‍, ഡീസല്‍, പാചക വാതക വിലവര്‍ധിച്ചതോടെ​യുള്ള പ്രശ്​നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണ്​ ലക്ഷ്യം. യു.പി.എ ഭരണകൂടവുമായി താരതമ്യം ​ചെയ്യു​മ്പോള്‍ എന്‍.ഡി.എ സര്‍ക്കാര്‍ പെട്രോളിന്റെ എക്സൈസ്​ നികുതി 23.87ശതമാനവും ഡീസലി​ന്റെത്​ 28.37 ശതമാനവും വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...