കൊറോണ വൈറസ് വുഹാനിലെ ചൈനീസ് ലാബോറട്ടറിയില്‍ നിന്ന് പടര്‍ന്നതാണെന്നതിന് തെളിവുകളൊന്നുമില്ല ; ലോകാരോഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ജനീവ : നോവല്‍ കൊറോണ വൈറസ് വുഹാനിലെ ചൈനീസ് ലാബോറട്ടറിയില്‍ നിന്ന് പടര്‍ന്നതാണെന്നതിന് നിലവില്‍ തെളിവുകളൊന്നുമില്ലെന്ന് ലോകാരോഗ്യസംഘടന ശാസ്ത്രജ്ഞര്‍. മറിച്ച് ചൈനയില്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ നടക്കുന്ന വന്യജീവി വ്യാപാരമായിരിക്കാം മഹാമാരിക്ക് കാരണമായതെന്നാണ് വിദഗ്ധരുടെ അനുമാനം. കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ചൈനയില്‍ സന്ദര്‍ശനം നടത്തിയ വിദഗ്ധരാണ് വൈറസ് ചൈനീസ് ലാബില്‍ നിന്ന് ചോര്‍ന്നതാണെന്ന ഗൂഢാലോചനാ സിദ്ധാന്തത്തിന് വിരുദ്ധമായ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്.

ഒരുമാസം നീണ്ടുനിന്ന അന്വേഷണമാണ് വിദഗ്ധരുടെ സംഘം നടത്തിയത്. എന്നാല്‍ അന്വേഷണത്തില്‍ വൈറസിനെ മനഃപൂര്‍വം സൃഷ്ടിച്ചതാണെന്ന് തെളിയിക്കാനുളള യാതൊരു തെളിവുകളും തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. വുഹാനിലെ വെറ്റ് മാര്‍ക്കറ്റും വൈറസുകളെ വഹിക്കുന്ന വവ്വാലുകളുളള പ്രദേശങ്ങളും തമ്മിലുളള ഒരു ‘ലിങ്ക്’ തങ്ങള്‍ക്ക് കണ്ടെത്താനായതായും വിദഗ്ധര്‍ പറയുന്നു. ചൈനയില്‍ ആദ്യം കോവിഡ് ബാധ സ്ഥിരീകരിക്കുന്നത് മാര്‍ക്കറ്റിലെത്തിയവര്‍ക്കാണ്. ഹ്വാനന്‍ മാര്‍ക്കറ്റിന് സമീപമുളള മൂന്ന് ലാബോറട്ടറികളില്‍ തങ്ങള്‍ സന്ദര്‍ശനം നടത്തിയതായി യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ റോട്ടര്‍ഡാമിലെ വൈറോസയന്‍സ് മേധാവി മരിയോണ്‍ കൂപ്മാന്‍ പറഞ്ഞു. മിഷന്‍ വുഹാന്‍ ദൗത്യവുമായി ബന്ധപ്പെട്ടുളള പ്രാഥമിക റിപ്പോര്‍ട്ട് അടുത്ത ആഴ്ച അന്വേഷണസംഘം പ്രസിദ്ധീകരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...