രണ്ടുപേര്‍ക്ക്കൂടി കോവിഡ് 19 സ്ഥിരീകരിച്ചു : രോഗ ലക്ഷണങ്ങള്‍ കാണിക്കാതിരുന്ന വ്യക്തിക്കും കോവിഡ് 19 ; ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ രണ്ടുപേര്‍ക്ക്കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ഇന്ന്(മാര്‍ച്ച് 25) ലഭിച്ച 32 പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആണ്. രണ്ടുപേരുടെ ഫലങ്ങളാണ് പോസിറ്റീവായത്.
യു.കെ യില്‍ നിന്ന് മാര്‍ച്ച് 14ന് എത്തിയ ആള്‍ക്കും ദുബായില്‍ നിന്ന് മാര്‍ച്ച് 22ന് എത്തിയ ആള്‍ക്കുമാണു കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ദുബായില്‍ നിന്ന് എത്തിയ ആള്‍ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും ഇതുവരെ കാണിച്ചിട്ടില്ല.

ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സ്രവങ്ങള്‍ എടുത്ത് സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇയാളുടെ പരിശോധനാ ഫലം എല്ലാവരും ഗൗരവത്തിലെടുക്കണമെന്നും ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെങ്കിലും രോഗം വരുവാനുള്ള സാധ്യതയാണ് കാണിക്കുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
രണ്ടുപേരില്‍ ഒരാള്‍ യു.കെ യില്‍ നിന്നു അബുദാബിക്കും അവിടെ നിന്നും കൊച്ചിക്കുമാണ് വിമാനത്തില്‍ യാത്ര ചെയ്തത്. രണ്ടാമന്‍ ദുബായില്‍ നിന്ന് ബാംഗ്ലൂരിലേക്കും അവിടെ നിന്നും തിരുവനന്തപുരത്തേക്കുമാണു വിമാനത്തില്‍ യാത്ര ചെയ്തത്. ഇരുവരുടേയും റൂട്ട് മാപ് അടക്കമുള്ള വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും കളക്ടര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...