ലോക്ഡൗണ്‍, നിരോധനാജ്ഞ ലംഘിച്ചതിന് 104 പേരെ പത്തനംതിട്ടയില്‍ അറസ്റ്റ് ചെയ്തു ; വാഹനങ്ങള്‍ നിരത്തിലിറങ്ങിയാല്‍ പിടിച്ചെടുക്കും , ലൈസന്‍സ് റദ്ദ് ചെയ്യും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണ്‍, നിരോധനാജ്ഞ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് പത്തനംതിട്ട ജില്ലയില്‍ ഇതുവരെ 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 104 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു.

നിയമലംഘനത്തിന് 109 വാഹനങ്ങളും പിടിച്ചെടുത്തു. നിരോധനാജ്ഞ ലംഘിച്ച് കൂട്ടംകൂടിയതിനും കടകള്‍ തുറന്നതിനും ആരാധനലായങ്ങളില്‍ ഒത്തുകൂടി ചടങ്ങുകള്‍ നടത്തിയതിനും വിവിധ സ്‌റ്റേഷനുകളിലായാണ് 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ വരുംദിവസങ്ങളിലും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും. ഒരു കാരണവശാലും നിയമലംഘനങ്ങള്‍ അനുവദിക്കില്ലെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. നിര്‍ദ്ദേശങ്ങള്‍ വകവയ്ക്കാതെ വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിടിച്ചെടുത്ത് ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ ഉണ്ടാകും.

കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിന് സാമൂഹ്യമായ ഒത്തുചേരലുകള്‍ ഒഴിവാക്കണമെന്നും നിരോധനാജ്ഞയോ, ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങളോ ലംഘിക്കുവാന്‍ ശ്രമിക്കരുതെന്നും ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.
നിയമലംഘനങ്ങള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികള്‍ തുടരും. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ അന്വേഷണം നടത്തി ലോക്ഡൗണ്‍ കഴിയുന്നതുവരെ സ്റ്റേഷനുകളില്‍ തന്നെ സൂക്ഷിക്കും. സ്ഥിരമായി നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ 107 സി.ആര്‍.പി.സി പ്രകാരമുളള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...