ലോകത്ത് കൊറോണ രോഗികള്‍ 30 ലക്ഷം കടന്നു ; പത്ത് ലക്ഷത്തിനടുത്ത് രോഗബാധിതരുള്ള അമേരിക്കയില്‍ സ്ഥിതി അതീവഗുരുതരം

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍:  ലോകത്താകമാനം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 30 ലക്ഷം കടന്നു. 30,36,770 പേര്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. 2,10,804 പേരാണ് കൊറോണ ബാധിച്ച്‌ മരിച്ചത്. പത്ത് ലക്ഷത്തിനടുത്ത് രോഗബാധിതരുള്ള അമേരിക്കയില്‍ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. 56,000 പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 1347 പേരാണ് വൈറസ് ബാധിച്ച്‌ മരിച്ചത്. ഇരുപതിനായിരത്തിലേറേ പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു.

ലോകത്താകെയുള്ള രോഗബാധിതരില്‍ മൂന്നിലൊന്നും അമേരിക്കയിലാണ്. അതേസമയം യുഎസ് ഒഴികെയുള്ള വൈറസ് ബാധിത രാജ്യങ്ങളിലെല്ലാം മരണസംഖ്യ കുറഞ്ഞുവരുകയാണ്. സ്‌പെയ്‌നിലും ഇറ്റലിയിലും ബ്രിട്ടണിലും നാനൂറില്‍ താഴെയാണ് കഴിഞ്ഞ ദിവസത്തെ മരണനിരക്ക്. സ്‌പെയിനില്‍ ഇതുവരെ വൈറസ് ബാധിച്ച്‌ മരിച്ചത് 23,521 പേരാണ്. 2,29,422 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് ലക്ഷം രോഗബാധിതരുള്ള ഇറ്റലിയില്‍ മരണം 26,977 ആയി. ഫ്രാന്‍സില്‍ 23,293 പേരും ബ്രിട്ടണില്‍ 21,092 പേരും മരിച്ചു.

ജര്‍മനിയില്‍ മരണം 6000 കടന്നു. ബെല്‍ജിയത്തില്‍ 7200 പേരും ഇറാനില്‍ 5800 പേരും ഇതുവരെ മരണപ്പെട്ടു. ലോകത്താകമാനം 19 ലക്ഷത്തിലേറെ രോഗികള്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇതില്‍ 56000ത്തോളം പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  ലോകത്താകെ കൊറോണ മുക്തരായവരുടെ എണ്ണം 8,92,599 ആയി. സ്‌പെയ്‌നില്‍ 1.20 ലക്ഷം പേര്‍ രോഗമുക്തരായി. ജര്‍മനിയില്‍ 1.14 ലക്ഷം രോഗികളും യുഎസില്‍ 1.11 ലക്ഷം പേരും പൂര്‍ണമായും കൊറോണ മുക്തരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...