ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് കോടി നാല്‍പ്പത് ലക്ഷം കടന്നു

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ : ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് കോടി നാല്‍പ്പത് ലക്ഷം കടന്നു. കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം എട്ട് ലക്ഷത്തി ഇരുപത്തി രണ്ടായിരം കടന്നു. ഒരു കോടി അറുപത്തിയഞ്ച് ലക്ഷം പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്.

അമേരിക്കയില്‍ മുപ്പത്തിയാറായിരം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം അന്‍പത്തിയൊന്‍പത് ലക്ഷത്തി അമ്ബത്തി രണ്ടായിരവും മരണം ഒരു ലക്ഷത്തി എണ്‍പത്തിരണ്ടായിരവും കടന്നു. റഷ്യയില്‍ നാലായിരത്തോളം പേര്‍ക്കും കൊളംമ്പിയയില്‍ പതിനായിരത്തില്‍ ഏറെ പേര്‍ക്ക് കൂടിയും രോഗം റിപ്പോര്‍ട്ട് ചെയ്തു.

ബ്രസീലിലും രോഗവ്യാപനം രൂക്ഷമാവുകയാണ്. 3,674,176 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.ഇന്നലെ മാത്രം 1215 പേരാണ് രാജ്യത്ത് മരണമടഞ്ഞത്. ഇതോടെ ആകെ മരണസംഖ്യ 116,666 ആയി. 2,848,395 പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷത്തോട് അടുക്കുകയാണ്. രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 24 ലക്ഷം പിന്നിട്ടു. ഇന്നലെ 66,550 പേരാണ് രാജ്യത്ത് രോഗമുക്തരായത്. ഒരു ദിവസത്തെ ഏറ്റവുമുയര്‍ന്ന രോഗമുക്തിനിരക്കാണിത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...