വാഷിംഗ്ടണ്‍ : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 31,470,995 ആയി ഉയര്‍ന്നു. 2,24,000 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 9,68,000ത്തിലധികം പേരാണ് രോഗം മൂലം മരണമടഞ്ഞത്. 23,094,214പേര്‍ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, പെറു, കൊളംബിയ, മെക്സിക്കോ, സ്പെയിന്, ദക്ഷിണാഫ്രിക്ക, അര്‍ജന്റീന എന്നീ രാജ്യങ്ങളാണ് കോവിഡ് വ്യാപനത്തില്‍ ആദ്യ 10 സ്ഥാനങ്ങളിലുള്ളത്.
യു.എസില്‍ ആകെ മരണം രണ്ട് ലക്ഷം കവിഞ്ഞു. ഇതുവരെ 204,506 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം 7,046,135 ആയി. മിക്ക സംസ്ഥാനങ്ങളിലും രോഗ വ്യാപനത്തില്‍ ശമനം ഉണ്ടായിട്ടില്ല. 31 സംസ്ഥാനങ്ങളിലെ പുതിയ കേസുകള്‍ മുന്‍ ആഴ്ചകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 10% വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ജോണ്‍സ് ഹോപ്ക്കിന്‍സ് സര്‍വകലാശാലയിലെ കണക്ക് വ്യക്തമാക്കുന്നു. ബ്രസീലില്‍ ഇതുവരെ 4,560,083 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 137,350 പേരാണ് മരണമടഞ്ഞത്. സുഖംപ്രാപിച്ചവരുടെ എണ്ണം 3,887,199 ആയി.