ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി അറുപത്തിയേഴ് ലക്ഷം പിന്നിട്ടു. ആറ് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 27.78 ലക്ഷം കടന്നു. പത്ത് കോടിയിലേറെപ്പേര്‍ രോഗമുക്തി നേടി.
ഇന്ത്യയില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുകയാണ്. 59,000ത്തിലധികം പേര്‍ക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി പത്തൊന്‍പത് ലക്ഷം കടന്നു. നിലവില്‍ 4.21 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്ര, കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. കഴിഞ്ഞ ദിവസം 257 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണം 1.61 ലക്ഷമായി ഉയര്‍ന്നു.
രോഗികളുടെ എണ്ണത്തില്‍ അമേരിക്കയും ബ്രസീലുമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടിയിലധികം രോഗബാധിതരുണ്ട്. അരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 5.61 ലക്ഷമായി ഉയര്‍ന്നു. ബ്രസീലില്‍ ഒരു കോടി ഇരുപത്തിനാല് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 80,000ത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ മൂന്ന് ലക്ഷം കടന്നു.