കൊറോണ വൈറസ് ; ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച്‌ മഹാരാഷ്ട്ര

For full experience, Download our mobile application:
Get it on Google Play

മുംബൈ: കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ മാര്‍ച്ച്‌ 28 ഞായറാഴ്ച അര്‍ദ്ധരാത്രിമുതല്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച്‌ മഹാരാഷ്ട്ര. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. പരിപാടികളും സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ വരുമെന്നാണ് സൂചന.  ആള്‍ക്കൂട്ടങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കും.

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 35,952 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കൂടിയ കണക്കാണ്. ഇന്ത്യയില്‍ മൊത്തമായി 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 59,118 കേസുകളാണ്. മാര്‍ച്ച്‌ 25ന് രാജ്യത്ത് 11,00,756 സാമ്ബിളുകളാണ് പരിശോധിച്ചത് എന്നാണ് ഐസിഎംആര്‍ അറിയിക്കുന്നത്. രാജ്യത്ത് ഇപ്പോള്‍ ആക്ടീവ് കേസുകളുടെ എണ്ണം 4,21,000 ആയിരിക്കുന്നു.

ഇന്ത്യയില്‍ ഇതുവരെ 54.6 ദശലക്ഷം ഡോസ് കൊവിഡ് വാക്സിന്‍ നല്‍കി കഴിഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്. അതേസമയം മും​ബൈ​യി​ല്‍ 10 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കൊവി​ഡ് ആശുപ​ത്രി​ലെ തീ​പി​ടുത്ത​ത്തി​ല്‍ മാ​പ്പ് ചോ​ദി​ച്ച്‌ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ദ​വ് താ​ക്ക​റെ രംഗത്ത്. മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളോ​ട് ക്ഷ​മ​ചോ​ദി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് അ​ഞ്ച് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...