ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷം കടന്നു. മരണം 145000 പിന്നിട്ടു. അമേരിക്കയില്‍ മരണം 33000 കടന്നു. സ്‌പെയിനില്‍ മരണം 19000 കടന്നു. ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ, കൊവിഡ് പ്രതിരോധത്തിലെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി ലൂയിസ് മണ്ടേട്ടയെ പുറത്താക്കി. മെയ് മൂന്ന് വരെ പോളണ്ടിന്റെ അതിര്‍ത്തികള്‍ അടച്ചിടുമെന്ന് പ്രധാനമന്ത്രി മാറ്റിയൂസ് മൊറാവെക്കി പറഞ്ഞു.
അമേരിക്കയില്‍ കൊവിഡ് പ്രതിസന്ധിയുടെ ഏറ്റവും മോശം അവസ്ഥ പിന്നിട്ടിതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. നിയന്ത്രണങ്ങള്‍ നീക്കാനുള്ള പുതിയ മാര്‍ഗരേഖ പ്രസിഡന്റ് പ്രഖ്യാപിച്ചു. നിലവിലെ കണക്കുകള്‍ കുറയുന്നതായി സംസ്ഥാന ഗവര്‍ണര്‍മാരും അഭിപ്രായപ്പെട്ടു. ബ്രിട്ടണില്‍ ലോക്ക് ഡൗണ്‍ അടുത്ത മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി. ഇന്നലെ വീണ്ടും മരണ നിരക്ക് കൂടിയ സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്.