വാഷിംഗ്ടണ്‍: ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 15,363,843 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 278,625 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 9,340,927 പേര്‍ രോഗമുക്തി നേടി. 629,288 മരണം.
അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഇപ്പോഴും ഒന്നാമത്. ഇവിടെ ആകെ രോഗബാധിതരുടെ എണ്ണം 4,099,884 ആണ്. 24 മണിക്കൂറിനിടെ 71,315 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 146,136 ആയി.
ബ്രസീലിലും രോഗബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുകയാണ് . ആകെ രോഗബാധിതരുടെ എണ്ണം 2,231,871 ആയി ഉയര്‍ന്നു . പുതിയയതായി 65,339 കേസുകളും 82,890 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു .
ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 1,239,684 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 45,599 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗം ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 29,890 ആയി. 784,266 പേര്‍ രോഗമുക്തി നേടി.