കോവിഡ് ജൈത്രയാത്ര തുടരുന്നു ; മരണം 334,092 ; രോഗബാധിതര്‍ 52 ലക്ഷം ; 24 മണിക്കൂറിനുള്ളില്‍ 4818 പേര്‍ക്ക് ജീവന്‍ നഷ്ടമായി

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടന്‍: മരണഭീതി വിതച്ച്‌ ലോകത്ത് കോവിഡിന്റെ തേരോട്ടം. രോഗ ബാധിതരുടെ എണ്ണം 52 ലക്ഷത്തിലേക്ക് കടക്കുകയാണ്. ലോകത്ത് ഇതുവരെ രോഗബാധിതരുടെ എണ്ണം 5,189,488 ആയി. കോവിഡ് ബാധിച്ച്‌ 334,092 പേരാണ് ഇതുവരെ മരിച്ചത്. 24 മണിക്കൂറിനുള്ളില്‍ മാത്രം 4818 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

അമേരിക്കയില്‍ ഇന്നലെ മാത്രം 1344 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 28,044 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 1,620,767 ആയി. ഇവിടെ മാത്രം മരണം 96,314 കവിഞ്ഞു.

ബ്രസീലിലും കൊവിഡ് ഭീതി ഭയാനകമാകുകയാണ്. ഇന്നലെ മാത്രം 1,153 പേര്‍ മരിച്ച രാജ്യത്ത് കോവിഡ് മരണസംഖ്യ 20,047 ആയി. 16,730 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗികളുടെ എണ്ണം 3,10,087ലേക്കെത്തി. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാമതുള്ള റഷ്യയില്‍ 3,17,554 രോഗികളാണുള്ളത്.
ഇവിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 8,849 പേരാണ് രോഗ ബാധിതരായത്. കേസുകള്‍ കൂടിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യയില്‍ മരണനിരക്ക് കുറവാണ്. 3,099.2,80,117 പേര്‍ക്ക് രോഗം ബാധിച്ച സ്പെയിനില്‍ 27,940 പേരാണ് ഇതുവരെ മരിച്ചത്. യുകെയില്‍ 2,50,908 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 36,042 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇറ്റലിയില്‍ മരണസംഖ്യ 32,486 ആയി.

ഫ്രാന്‍സില്‍ 1,81,826 പേരും ജര്‍മനിയില്‍ 1,79,021 പേരും രോഗബാധിതരായിട്ടുണ്ട്. തുര്‍ക്കി-1,53,548, ഇറാന്‍-1,29,341എന്നിങ്ങനെയാണ് രോഗ ബാധിതരുടെ എണ്ണം. രോഗം  സ്ഥിരീകരിച്ചവരുടെ എണ്ണം കണക്കാക്കുമ്പോള്‍ 11-ാം സ്ഥാനത്താണ് ഇന്ത്യ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...