ന്യൂയോര്‍ക്ക് : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക് അടുക്കുന്നു. 54,94,461 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ലോകത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 3,46,434 ആയി. 22,99,345 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്. 16,86,442 പേര്‍ക്കാണ് യു.എസില്‍ ഇതുവരെ കോവിഡ് ബാധിച്ചത്. ഇവിടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുന്നു. 99,300 പേരാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.
അമേരിക്കക്ക് പുറമെ ബ്രസീലിലും റഷ്യയിലുമാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. ബ്രസീലില്‍ 3,63,618 പേര്‍ക്കും റഷ്യയില്‍ 3,44, 481 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ബ്രസീലില്‍ 22,716 പേരും റഷ്യയില്‍ 3541 പേരുമാണ് മരിച്ചത്. അതേസമയം യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം കുറയുന്നത് ആശ്വാസമുയര്‍ത്തുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്പെയിനിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്. 2,82,852 ആണ് സ്പെയിനിലെ കോവിഡ് ബാധിതരുടെ എണ്ണം. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണം സ്ഥിരീകരിച്ചത് യു.കെയിലാണ്. 36,793 പേരാണ് യു.കെയില്‍ മരിച്ചത്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സ്പെയിനില്‍ മരിച്ചത് 28,752 പേരുമാണ്.
അതേസമയം കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയില്‍ 82,974 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 4634 പേരാണ് ഇതുവരെ ചൈനയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ചൈന കോവിഡ് വൈറസിനെ പിടിച്ചുകെട്ടിയ നിലയിലാണ്. ഇന്ത്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം 1,38,536 ആയി. 4,024 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഞായറാഴ്ച മാത്രം 7113 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.