മഹാരാഷ്ട്ര – താനെയില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെടാനിരുന്ന സ്പെഷ്യല്‍ ട്രെയിന്‍ യാത്ര മാറ്റിവെച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മഹാരാഷ്ട്ര താനെയില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെടാനിരുന്ന സ്പെഷ്യല്‍ ട്രെയിന്‍ യാത്ര മാറ്റിവെച്ചു. യാത്രക്കാരുടെ വിവരം നേരത്തെ ലഭ്യമാക്കാത്തതിനാല്‍ കേരള സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ചാണിത്. യാത്രക്കാരുടെ വിവരം നേരത്തെ ലഭ്യമാക്കാത്തതാണ് കാരണം പറഞ്ഞത്. എല്ലാ യാത്രക്കാരും കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് പാസ് നേടുന്ന മുറയ്ക്ക് ട്രെയിന്‍ യാത്ര അനുവദിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് വരുന്ന യാത്രക്കാരുടെ വിശദവിവരങ്ങള്‍ സര്‍ക്കാരിന് മുന്‍കൂട്ടി ലഭിക്കേണ്ടത് അനിവാര്യമെന്നാണ് സംസ്ഥന നിലപാട്.

കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഹോം ക്വാറന്റിന്‍ ആണ് നിര്‍ബന്ധം. എന്നാല്‍ ഹോം ക്വാറന്റിന്‍ സൗകര്യം ഉണ്ടോ എന്നുള്ള കാര്യങ്ങള്‍ അന്വേഷിക്കാനും ഇല്ലാത്തവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റിന്‍ ഒരുക്കാനും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിനും മുന്‍കൂര്‍ വിവരം ലഭിക്കണം. എങ്കില്‍ മാത്രമേ റെയില്‍വേ സ്റ്റേഷനുകളില്‍ വച്ച്‌ യാത്രക്കാരെ പരിശോധിക്കുന്നതിന്  ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിന്‍, ഹോ ക്വാറന്റയിന്‍ എന്നീ സംവിധാനങ്ങളിലേക്ക് അവരെ എത്തിക്കാനും കഴിയുകയുള്ളൂ.

സംസ്ഥാന സര്‍ക്കാരിന് മുന്‍കൂര്‍ വിവരമില്ലാതെ ട്രെയിനുകള്‍ എത്തിച്ചേര്‍ന്നാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ലാതായിത്തീരും. കേരളത്തിലേക്ക് വരുന്ന മലയാളികള്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ അവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് അതുകൊണ്ടുതന്നെ അനിവാര്യമാണ്. കോവിഡ്19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ആളുകളുടെ ആവശ്യപ്രകാരം ട്രെയിനുകള്‍ സര്‍വ്വീസ് നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കാലതാമസമില്ലാതെ തന്നെ ലഭ്യമാക്കും. എല്ലാ മലയാളികള്‍ക്കും കേരളത്തിലേക്ക് മടങ്ങി വരുവാനുള്ള അവകാശമുണ്ട്.

എന്നാല്‍ സ്വന്തം ആരോഗ്യവും കുടുംബത്തിന്റെ ആരോഗ്യവും സമൂഹത്തിന്റെ ആരോഗ്യവും സംരക്ഷിച്ചു നിര്‍ത്താനുള്ള ഒരു സംവിധാനമായി മാത്രം കണ്ട് കേരളത്തിലേക്ക് വരുന്നവര്‍ നിര്‍ബന്ധമായും കോവിഡ്19 ജാഗ്രത പോര്‍ട്ടലില്‍ തങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്ന് സംസ്ഥാനന്തര യാത്രയുടെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ അറിയിച്ചു. പൊതുനന്‍മ മുന്നില്‍ കണ്ടു ക്രമമായി ആളുകളെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുക്കിയ സംവിധാനവുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...