ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക്​ ; ജീവഹാനി സംഭവിച്ചത് 3.5 ലക്ഷത്തിനടുത്ത്‌

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്​ : ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക്​ അടുക്കുന്നു. 54,94,461 പേര്‍ക്കാണ്​ ഇതുവരെ കോവിഡ്​ ബാധിച്ചത്​. ലോകത്ത്​ ഇതുവരെ മരിച്ചവരുടെ എണ്ണം 3,46,434 ആയി. 22,99,345 പേരാണ്​ ഇതുവരെ രോഗമുക്തി നേടിയത്​. അമേരിക്കയിലാണ്​ ഏറ്റവും കൂടുതല്‍ കോവിഡ്​ രോഗികളു​ള്ളത്​. 16,86,442 ​പേര്‍ക്കാണ്​ യു.എസില്‍ ഇതുവരെ കോവിഡ്​ ബാധിച്ചത്​. ഇവിടെ രോഗം ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തോട്​ അടുക്കുന്നു. 99,300 പേരാണ്​ അമേരിക്കയില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​.

അമേരിക്കക്ക്​ പുറമെ ബ്രസീലിലും റഷ്യയിലുമാണ്​ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്​. ബ്രസീലില്‍ 3,63,618 പേര്‍ക്കും റഷ്യയില്‍ 3,44, 481 പേര്‍ക്കുമാണ്​ രോഗബാധ സ്​ഥിരീകരിച്ചത്​. ബ്രസീലില്‍ 22,716 പേരും റഷ്യയില്‍ 3541 പേരുമാണ്​ മരിച്ചത്​. അതേസമയം യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ്​ വ്യാപനം കുറയുന്നത്​ ആശ്വാസമുയര്‍ത്തുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്​പെയിനിലാണ്​ ഏറ്റവും കൂടുതല്‍ കോവിഡ്​ രോഗികളുള്ളത്​. 2,82,852 ആണ്​ സ്​പെയിനിലെ കോവിഡ്​ ബാധിതരുടെ എണ്ണം. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണം സ്​ഥിരീകരിച്ചത്​ യു.കെയിലാണ്​. 36,793 പേരാണ്​ യു​.കെയില്‍ മരിച്ചത്​. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സ്​പെയിനില്‍ മരിച്ചത്​ 28,752 ​പേരുമാണ്​.

അതേസമയം കൊറോണ വൈറസി​​ന്റെ  ഉത്​ഭവ കേന്ദ്രമായ ചൈനയില്‍ 82,974 പേര്‍ക്കാണ്​ ഇതുവരെ ​രോഗം സ്ഥിരീകരിച്ചത്​. 4634 ​പേരാണ്​ ഇതുവരെ ചൈനയില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. ചൈന കോവിഡ്​ വൈറസിനെ പിടിച്ചുകെട്ടിയ നിലയിലാണ്​. ഇന്ത്യയില്‍ കോവിഡ്​ രോഗബാധിതരുടെ എണ്ണം 1,38,536 ആയി. 4,024 പേരാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​.  ഞായറാഴ്​ച മാത്രം 7113 പേര്‍ക്ക്​ രോഗം സ്​ഥിരീകരിച്ചു. രാജ്യത്ത്​ കോവിഡ്​ രോഗബാധിതരുടെ എണ്ണം ഉയരുന്നത്​ ആശങ്ക ഉയര്‍ത്തുന്നുണ്ട്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...