ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി എഴുപത് ലക്ഷം കടന്നു ; മരണം 6.75 ലക്ഷം പിന്നിട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി എഴുപത് ലക്ഷം പിന്നിട്ടു. മരണസംഖ്യ 675,760 ആയി. 10,925,063 പേര്‍ സുഖം പ്രാപിച്ചു. അമേരക്കയിലും ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1200ല്‍ കൂടുതലാളുകളാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 155,284 ആയി. യു.എസില്‍ ഇതുവരെ 4,634,577 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,282,660 പേര്‍ സുഖം പ്രാപിച്ചു.

ഇന്നലെ മാത്രം ബ്രസീലില്‍ 1100ല്‍ കൂടുതലാളുകളാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ മരണസംഖ്യ 91,377 ആയി ഉയര്‍ന്നു. രാജ്യത്ത് ആകെ രോഗികളുടെ എണ്ണം കാല്‍കോടി കടന്നു. 2,613,789 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ യഥാര്‍ത്ഥ രോഗികളുടെ എണ്ണം ഇതിലുമേറെയാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഏറ്റവുമധികം രോഗികളുള്ള സാവോപോളോയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ് സിസ്റ്റത്തിന്റെ തകരാര്‍ മൂലം യഥാര്‍ത്ഥ കണക്കുകളല്ല പുറത്തുവിടുന്നതെന്നും ആരോപണമുണ്ട്. ജൂലായ് മുതല്‍ രാജ്യത്ത് പ്രതിദിനം ആയിരത്തിന് മുകളില്‍ കൊവിഡ് മരണം സംഭവിക്കുന്നുണ്ട്. പ്രതിദിനരോഗികള്‍ ശരാശരി 30,000ത്തിന് മുകളിലാണ്. കൊവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയ്ക്കെതിരെ പ്രസിഡന്റ് ജെയര്‍ ബോള്‍സൊനാരോയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്.

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 52,123 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷം കടക്കുന്നത്. ആകെ രോഗികള്‍ 16 ലക്ഷം പിന്നിട്ടു. ആകെ മരണം 35,000 കടന്നു. റഷ്യയിലും രോഗബാധ ഏറ്റവും രൂക്ഷമായി തുടരുകയാണ്. എന്നാല്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്‌ റഷ്യയിലും ഇന്ത്യയിലും മരണനിരക്ക് കുറവാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫീർ സ്‌ക്രീൻഷോട്ട് കേസ് ; ജിതിൻ ഭാസ്‌കരൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വാദം...

0
തിരുവനന്തപുരം: കാഫീർ സ്‌ക്രീൻഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കരൻ്റെ...

സഹപ്രവർത്തകന് എതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതികത്ത് ; അബദ്ധത്തിൽ സ്റ്റാറ്റസ് ആക്കി പോലീസ് ഉദ്യോഗസ്ഥൻ

0
മൂവാറ്റുപുഴ : സഹപ്രവർത്തകന് എതിരെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നൽകാൻ തയാറാക്കിയ...

ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഇന്ന് മുതൽ

0
ന്യൂഡൽഹി: ബ്രിട്ടനില്‍ നിന്ന് വരുന്ന സ്‌കോച്ച് വിസ്‌കി, ജിന്‍, ചോക്ലേറ്റ്, ബിസ്‌ക്കറ്റ്,...

തൃക്കുന്നപ്പുഴയിൽ നവവധു ജീവനൊടുക്കിയ സംഭവത്തിൽ പോലീസിനെതിരെ ആരോപണവുമായി കുടുംബം

0
ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ നവവധുവിന്‍റെ ആത്മഹത്യയിൽ പോലീസിനെതിരെ ​ഗുരുതര ആരോപണവുമായി ഫാത്തിമയുടെ കുടുംബം....