ഫോര്‍ട്ട് കൊച്ചിയില്‍ ഇന്നു മുതല്‍ കര്‍ഫ്യൂ : അവശ്യസാധനങ്ങളുടെ കടകള്‍ ഉച്ചക്ക് രണ്ട് മണിവരെ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആലുവക്കൊപ്പം ഫോര്‍ട്ട് കൊച്ചിയിലും ഇന്ന് മുതല്‍ കര്‍ഫ്യൂ. സമ്പര്‍ക്കരോഗികളുടെ എണ്ണം 50ന് മുകളിലെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. ബലിപ്പെരുന്നാള്‍ പ്രമാണിച്ച്‌ യാതൊരു ഇളവുകളും പ്രദേശത്ത് ഉണ്ടാവുകയില്ല. കണ്ടൈയ്ന്‍മെന്റ് സോണുകളില്‍ കൂട്ടം ചേര്‍ന്നുള്ള ബലി പെരുന്നാള്‍ കര്‍മ്മങ്ങള്‍ ഒന്നും തന്നെ അനുവദിക്കില്ലെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.

ഉച്ചക്ക് രണ്ട് മണിവരെ മാത്രമാകും അവശ്യസാധനങ്ങളുടെ കടകള്‍ക്ക് തുറക്കാന്‍ അനുമതി. യാത്രാനിരോധനവും കര്‍ശനമാക്കും. ആലുവ കൂടാതെ സമീപ പ്രദേശങ്ങളായ അങ്കമാലിയിലും കാലടിയിലും കൊവിഡ് സ്ഥിരീകരിക്കുന്നത് ജില്ലയില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്. എറണാകുളം ജില്ലയില്‍ മാറാടി പഞ്ചായത്തില്‍ നാലാം വാര്‍ഡും, വാരപ്പെട്ടി പഞ്ചായത്തില്‍ എട്ടാം വാര്‍ഡും, കാഞ്ഞൂരില്‍ അഞ്ചാം വാര്‍ഡും ഇന്ന് മുതല്‍ നിയന്ത്രിത മേഖലയാകും. അതേസമയം പെരുമ്പാവൂരില്‍ വാഴക്കുളം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡും വെങ്ങോല പഞ്ചായത്തിലെ ഒന്നും, രണ്ടും വാര്‍ഡുകളും നിയന്ത്രിത മേഖലയാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ: കണ്ണൂരിലെ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയും നീന്തൽ...

ഉദയനിധിയെ ഇന്ന് തന്നെ വിട്ടയക്കും ; കോടതിയെ നിലപാട് അറിയിച്ച് തമിഴ്നാട് സർക്കാർ

0
ചെന്നൈ : നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റ് ചെയ്ത ഡിഎംകെ...

ഉദയനിധി സ്റ്റാലിന്റെ മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ലെന്ന് എജി ഹൈക്കോടതിയിൽ

0
ചെന്നൈ: നടി തൃഷക്കെതിരായ അശ്ലീല പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി...

15കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ; മൂന്ന് കൗമാരക്കാർ അറസ്റ്റിൽ

0
ഗുവാഹത്തി : അസമിലെ ഹൈലകണ്ടി ജില്ലയില്‍ പതിനഞ്ചുകാരിയെ വീട്ടിൽ വച്ച് ബലാത്സംഗത്തിനിരയാക്കി...