കോവിഷീൽഡ് 74 ശതമാനം ഫലപ്രദമെന്ന് അമേരിക്കയിലെ മൂന്നാംഘട്ട പരീക്ഷണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡ്‌ പ്രതിരോധത്തിന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച കോവിഷീൽഡ് വാക്‌സിൻ ഗുണപ്രദമെന്ന് അമേരിക്കയിലെ മൂന്നാംഘട്ട പരീക്ഷണങ്ങളും. അമേരിക്ക, ചിലി, പെറു എന്നിവിടങ്ങളിലായി 32,451 പേരിലായിരുന്നു പരീക്ഷണം. ഇവരിൽ 74 ശതമാനം പേർക്കും മികച്ച ഫലപ്രാപ്‌തിയുണ്ടായെന്നാണ് കണ്ടെത്തൽ. വാക്‌സിൻ സുരക്ഷിതമാണെന്നും ഉറപ്പാക്കി. പഠനത്തിന്റെ വിശദവിവരങ്ങൾ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

വിവിധ പ്രായക്കാരും പ്രദേശക്കാരുമായ ആളുകളിലായിരുന്നു പരീക്ഷണം. പ്രായമായവരിൽ ഏറെ ഫലപ്രദമാണെന്നാണ് വിലയിരുത്തൽ. 65 വയസ്സിനു മുകളിലുള്ളവരിൽ 83.5 ശതമാനമാണ് ഫലപ്രാപ്തി. വൈറസിനെ തടയാനുള്ള ശേഷി ആദ്യ ഡോസിൽത്തന്നെ കൈവരിച്ചെങ്കിലും രണ്ടാം ഡോസിലിത് കൂടുതൽ വർധിച്ചിട്ടുണ്ട്. രണ്ടാം ഡോസിനുശേഷം 28 ദിവസം കഴിഞ്ഞവരിൽ പ്രതിരോധശേഷി കൂടുതലായിരുന്നു.

എല്ലാ പ്രദേശങ്ങളിലും മരുന്നിന്റെ ഫലം ഏറക്കുറെ സമാനമാണ്. രണ്ട്‌ ഡോസ് കുത്തിവെപ്പെടുത്തവർക്ക് ഗുരുതരമായ വിധത്തിലുള്ള രോഗസാധ്യത കണ്ടെത്താനായതേയില്ല. 18-നും 64-നുമിടയിലുള്ള ആളുകളിൽ 72.8 ശതമാനമാണ് ഫലപ്രാപ്തിനിരക്ക്. കറുത്തവർഗക്കാരിൽ നിരക്ക് 91.8 ശതമാനമാണെങ്കിൽ വെളുത്തവർക്കിടയിലിത് 73.1 ശതമാനമാണ്. പഠനപ്രകാരം 77.2 ശതമാനമാണ് പുരുഷന്മാരിലെ നിരക്ക്. സ്ത്രീകളിൽ 68.2 ആണ് നിരക്ക്. 2020 ഓഗസ്റ്റ് 28 മുതൽ 2021 ജനുവരി 15 വരെയായിരുന്നു പരീക്ഷണപഠനം നടന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...