മദ്യത്തിന് പശു സെസ് ഏര്‍പ്പെടുത്തുമെന്ന് ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ഹിമാചല്‍പ്രദേശ്; ഹിമാചല്‍പ്രദേശില്‍ മദ്യത്തിന് പശു സെസ് ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു പ്രഖ്യാപിച്ചു. ഒരു ബോട്ടില്‍ മദ്യം വാങ്ങുമ്പോള്‍ 10 രൂപയാണ് പശു സെസായി ഈടാക്കുന്നത്. ഇതിലൂടെ നൂറ് കോടി രൂപ സര്‍ക്കാരിന് വാര്‍ഷിക വരുമാനമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബജറ്റ് പ്രഖ്യാപനത്തിലാണ് പശു സെസിന്റെ കാര്യം മുഖ്യമന്ത്രി അറിയിച്ചത്. ഈ നയം നേരത്തെ നടപ്പിലാക്കിയ രാജസ്ഥാന്‍ 2019.22 കാലത്ത് മൂന്ന് വര്‍ഷത്തിനിടെ പശു സെസില്‍ നിന്ന് 2176 കോടി രൂപ സമാഹരിച്ചിരുന്നു.

അതേസമയം യുപി സര്‍ക്കാര്‍ നേരത്തെ തന്നെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി സ്ഥാപിച്ചിട്ടുള്ള ഗോശാലകളുടെ നിര്‍മാണത്തിനും പശു പരിപാലനത്തിനും ധനസഹായം നല്‍കുന്നതിനായി എക്സൈസ് ഇനങ്ങളില്‍ 0.5 ശതമാനം ‘ഗുവാ കല്യാണ്‍’ സെസ് ചുമത്തിയിരുന്നു. ബജറ്റ് പ്രഖ്യാപനത്തില്‍ 1500 ബസുകള്‍ ഡീസല്‍ ബസുകളാക്കി മാറ്റുമെന്നും പൊതുഗതാഗത സംവിധാനത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൊണ്ടുവരുന്ന മാതൃകയും സംസ്ഥാനം മുന്നോട്ടു വയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന 20,000 പെണ്‍കുട്ടികള്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്നതിന് 25,000 രൂപ സബ്‌സിഡി നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇടത്തരം മഴയ്ക്ക് സാധ്യത ; ഇന്ന് കാപ്പിൽ മുതൽ പൊഴിയൂർ വരെ കടലാക്രമണ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ...

2047-ൽ രാജ്യം വികസിത ഭാരതം ആകും ; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു...

0
ഡൽഹി: 2047ൽ രാജ്യം വികസിത ഭാരതമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

കർണാടകയിൽ കെഎസ്ആർടിസി ബസിന് നേരെയുള്ള മുട്ടയേറ് ; ആഭ്യന്തര അന്വേഷണം തുടരുന്നു

0
മൈസൂർ : കർണാടകയിലെ ബിഡതിയിൽ ബസിന് നേരെ മുട്ടയേറുണ്ടായ സംഭവത്തിൽ കെഎസ്ആർടിസി...

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരമില്ല

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ പങ്കെടുക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരമില്ല....