കൊല്ലം : പശുവിനു പറഞ്ഞ അത്രയും പാൽ ലഭിച്ചില്ലെന്ന പരാതിയിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ജില്ലാ കൺസ്യൂമർ തർക്ക പരിഹാര കമ്മിഷൻ. ഓയൂർ കാളവയൽ ആസാദ് മൻസിലിൽ എ.ആസാദ് നൽകിയ പരാതിയിലാണ് എതിർ കക്ഷികളായ ചെറിയ വെളിനല്ലൂർ സ്വദേശി നൗഷാദ്, ചെറിയ വെളിനല്ലൂർ കാവടി സ്വദേശി രാജേന്ദ്രൻ പിള്ള എന്നിവർ ചേർന്നു 45,000 രൂപ നഷ്ടപരിഹാരം നൽകാൻ കമ്മിഷൻ അംഗം എസ്.സന്ധ്യാറാണി ഉത്തരവിട്ടത്.
18 ലീറ്റർ പാൽ ലഭിക്കുമെന്ന് ഇരുവരും തന്നോട് പറഞ്ഞതായും ആസാദ് പരാതിയിൽ പറയുന്നു. എന്നാൽ പശുവിനു പറഞ്ഞ പാൽ ലഭിച്ചില്ല. അസുഖം ബാധിക്കുകയും ചെയ്തു. തുടർന്നു, നടത്തിയ പരിശോധനയിൽ പശുവിനു രോഗമുള്ളതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തിൽ പശുവിനെ കറന്ന ആൾ, ചികിത്സിച്ച ഡോക്ടർ എന്നിവരെ കമ്മിഷൻ വിസ്തരിച്ചു. തുടർന്നാണു നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. ആസാദിനു വേണ്ടി അഭിഭാഷകൻ വി.പി.പ്രശാന്ത് ഹാജരായി.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.