കറവപ്പശുവിനെ കടുവ ആക്രമിച്ചുകൊന്നു ; കടുവഭീതിയൊഴിയാതെ കാട്ടിക്കുളം പുളിമൂട് പ്രദേശം

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി: കടുവഭീതിയൊഴിയാതെ കാട്ടിക്കുളം പുളിമൂട് പ്രദേശം. കറവപ്പശുവിനെ കടുവ ആക്രമിച്ചുകൊന്നു. മേലെവീട്ടില്‍ പി.ആര്‍. സുരേഷി​െന്‍റ പശുവിനെയാണ് കടുവ കൊന്നത്. ചൊവ്വാഴ്ച വെളുപ്പിന് രണ്ടു മണിയോടെയാണ് സംഭവം. പശുവിന്റെ അലര്‍ച്ച കേട്ട് വീട്ടുകാര്‍ ലൈറ്റിട്ട് പുറത്തിറങ്ങിയപ്പോള്‍ പശുവിനെ ഉപേക്ഷിച്ച്‌ കടുവ തോട്ടത്തിലേക്ക് ഓടിമറഞ്ഞു.

25 ലിറ്ററോളം പാല്‍ ലഭിക്കുന്ന മൂന്നു വയസ്സുള്ള പശുവിനെയാണ് കടുവ കൊന്നത്. ഒരു ലക്ഷം രൂപയുടെ നഷ്​ടമുണ്ടെന്ന്​ സുരേഷ് പറഞ്ഞു, സംഭവമറിഞ്ഞ്​ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. മാനന്തവാടി റേഞ്ച് ഓഫിസര്‍ കെ.വി. ബിജുവുമായി പ്രദേശവാസികള്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് ഉചിതമായ നഷ്​ടപരിഹാരം ഉടന്‍ നല്‍കുമെന്നും പരിസരത്ത് ശക്തമായ കാവലും കാമറകളും സ്ഥാപിക്കുമെന്നുമുള്ള ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചു.

കാട്ടിക്കുളം വെറ്ററിനറി ഡോക്ടര്‍ സീലിയ ലൂയിസ് പശുവിനെ പോസ്​റ്റ്​മോര്‍ട്ടം നടത്തി. ഇതാദ്യമായാണ് വനത്തില്‍നിന്ന് ഇത്രയും അകലെ ജനവാസകേന്ദ്രത്തില്‍ മൃഗങ്ങളെ കടുവ ആക്രമിക്കുന്നതെന്ന് വനപാലകര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...

ഓപ്പറേഷൻ ഗ്ലോബൽ ഹണ്ട് : 20 ലഹരിക്കുറ്റവാളികളെ കണ്ടെത്തി ഏജൻസികൾ ; ഗൾഫിൽനിന്നടക്കം അറസ്റ്റ്...

0
കൊച്ചി : വിവിധ ലഹരിക്കേസുകളിൽ ഉൾപ്പെട്ട് വിദേശത്ത് കഴിയുന്ന ഇരുപതോളംപേരെ നാട്ടിലെത്തിക്കാൻ...

അമിത വേഗത്തിലെത്തിയ ടോറസ് ലോറി കയറി ആറ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി: അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച്...

കന്‍റെ സ്കൂളിലെത്തി സഹപാഠികളെ വിരട്ടിയ പിതാവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി താക്കീത് നൽകി...

0
കൊച്ചി: മകന്‍റെ സ്കൂളിലെത്തി സഹപാഠികളെ വിരട്ടിയ പിതാവിനെ കടവന്ത്ര പോലീസ് സ്റ്റേഷനിലേക്ക്...