മല്ലപ്പള്ളി : മുഴുവൻ പശുക്കളെയും ഇൻഷ്വര്‍ ചെയ്യാനുള്ള പദ്ധതി ആവിഷ്ക്കരിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. ഓക്ടോബർ മാസം ഉണ്ടായ പ്രളയക്കെടുതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ച മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് നൽകുന്ന ധനസഹായത്തിന്റെ ആദ്യഘട്ട ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് വായ്പ്പൂരിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പാല്‍ ഉൽപ്പാദനത്തിൽ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കാനുള്ള നടപടിയും ആരംഭിച്ചതായി മന്ത്രി പറഞ്ഞു. പ്രമോദ് നാരായണൻ എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ കെ അജി ലാസ്റ്റ് പദ്ധതി വിശദികരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി രാജപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്ര മോഹൻ, പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, വൈസ് പ്രസിഡന്റ് ജമീല ബീവി, പഞ്ചായത്ത് അംഗം ദീപ്തി ദാമോദരൻ, സി പി ഐ ജില്ലാ കമ്മറ്റിയംഗം കെ.സതീശ്, എബി എബ്രഹാം എന്നിവർ പ്രസംഗിച്ചു.