ഓട നിര്‍മ്മാണം പാതിവഴിയില്‍ ; ദുരിതത്തിലായി നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: ഓട നിര്‍മ്മാണം പാതിവഴിയില്‍ നിര്‍ത്തിയതു മൂലം ദുരിതത്തിലായി നാട്ടുകാര്‍. മാലിന്യം കലര്‍ന്ന വെള്ളത്തില്‍ നിന്നുമുള്ള ദുര്‍ഗന്ധത്താല്‍ വീര്‍പ്പുമുട്ടി പ്രദേശവാസികള്‍. പരാതിയുമായി സമീപിച്ചിട്ടും കുലുക്കമില്ലാതെ അധികൃതര്‍. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണത്തിനായി എടുത്ത ഓടയാണ് പകുതിയില്‍ വെച്ചു നിര്‍ത്തിയതു മൂലം നാട്ടുകാര്‍ വലയുന്നത്.

റാന്നി ബ്ലോക്കുപടിക്കും വൈക്കത്തിനും ഇടയിലാണ് സംഭവം. ഇവിടെ വെള്ളം കെട്ടി കിടന്നു കൊതുകുകള്‍ പെരുകുകയാണ്. ഇതു മൂലം സമീപവാസികള്‍ നേരിടുന്നത് വലിയ ബുദ്ധിമുട്ടാണ്. ഓട നിര്‍മ്മാണം പാതിയില്‍ നിര്‍ത്തി പോയത് വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്നിലായാണ്. ബ്ലോക്കുപടി ഭാഗത്തു നിന്നും ഒഴുകിയെത്തുന്ന വെള്ളം ഇവിടെയെത്തി കെട്ടികിടക്കുകയാണ്.

വീടുകളിലേയും ഹോട്ടലുകളിലേയും മാലിന്യമടക്കമുള്ളവയാണ് ഒഴുകിയെത്തുന്നത്. ഇതു മൂലം വലിയ ദുര്‍ഗന്ധമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. ഓട നിര്‍മ്മാണം പൂര്‍ത്തീകരിച്ചെങ്കില്‍ മാത്രമെ കലുങ്കിലൂടെ വെള്ളം തോട്ടിലേയ്ക്ക് വിടാനാവു. അടിയന്തരമായി ഓട നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....