മോഫിയയുടെ ആത്മഹത്യയില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് ; പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാനും തീരുമാനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരളത്തില്‍ രോഷം അഴിച്ചുവിട്ട മോഫിയയുടെ ആത്മഹത്യയില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. ഡിവൈഎസ്പി പി.രാജീവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാനും തീരുമാനം. സിഐക്കെതിരായ പരാതിയും അന്വേഷിക്കും. നിയമവിദ്യാര്‍ഥിനിയുടെ പരാതിയില്‍ കേസെടുക്കുന്നതില്‍ സിഐ സുധീര്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.

പരാതി ലഭിച്ച് 25 ദിവസം കഴിഞ്ഞ് ആത്മഹത്യയ്ക്ക് ശേഷമാണ് പോലീസ് കേസെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മരിച്ച മോഫിയയുടെ ഭര്‍ത്താവടക്കമുള്ള പ്രതികളെ റിമാന്‍ഡ് ചെയ്തു. ആലുവയില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിയമവിദ്യാര്‍ഥിനി ഒക്ടോബര്‍ 29ന് ഗാര്‍ഹിക പീഡന പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ സിഐ സുധീര്‍ തയ്യാറായില്ലെന്നാണ് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പെണ്‍കുട്ടി മരിച്ച ശേഷം മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇക്കാര്യത്തില്‍ സിഐയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം സിഐ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം റിപ്പോര്‍ട്ട് നിഷേധിക്കുന്നു. പെണ്‍കുട്ടിയോട് സിഐ സുധീര്‍ മോശമായി പെരുമാറിയിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...