റാന്നിയുടെ വികസനത്തിന് എല്ലാ സഹായവും നല്‍കും : മന്ത്രി അഡ്വ. കെ.എന്‍. ബാലഗോപാല്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രമായ ശബരിമലയും അതിനോടു ചേര്‍ന്നു വരാന്‍ പോകുന്ന വിമാനത്താവളവും ഉള്‍പ്പെടുന്ന റാന്നിയുടെ വികസന കാര്യങ്ങളില്‍ എല്ലാ സഹായവും നല്‍കുമെന്ന് ധന വകുപ്പ് മന്ത്രി അഡ്വ. കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. റാന്നി ഗവ. എല്‍പി സ്‌കൂളിനു വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസ മേഖലയെ തൊഴില്‍ സംരംഭങ്ങളുമായി യോജിപ്പിച്ച് കേരളത്തിന് പുത്തന്‍ വികസന സംസ്‌കാരം സൃഷ്ടിക്കണം. പരിസ്ഥിതിയെ നോവിക്കാതെയുള്ള അടിസ്ഥാന സൗകര്യ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തിലെ ജനതയുടെ വരുമാനവും ജീവിത നിലവാരവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനായി വിദ്യാഭ്യാസ മേഖലയിലും നിര്‍മ്മാണ മേഖലയിലും ആധുനിക വത്ക്കരണം കൊണ്ടുവരണം. ജനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് കാര്‍ഷിക മേഖലയുടെ ഉത്പന്നങ്ങള്‍ക്ക് പുതിയ വിപണി കണ്ടെത്തണം. ഇതോടൊപ്പം തന്നെ ആധുനികമായ യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള തൊഴില്‍ സംവിധാനവും ഒരുക്കണമെന്നും മന്ത്രി പറഞ്ഞു.

അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന പൂര്‍വ വിദ്യാര്‍ഥികളായ തുതുയില്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ്, ഗോമതിയമ്മ പറമ്പത്ത് എന്നിവരെ എംഎല്‍എ ആദരിച്ചു. മുന്‍ എംഎല്‍എ രാജു ഏബ്രഹാം, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാര്‍ളി, ജില്ലാ പഞ്ചായത്തംഗം ജോര്‍ജ് ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം നയന സാബു, റാന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു സഞ്ജയന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത സുരേഷ്,

വാര്‍ഡ് മെമ്പര്‍ കെ.എന്‍. സന്ധ്യാദേവി, പിടിഎ പ്രസിഡന്റ് അജയന്‍പിള്ള, പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് പി.ആര്‍. പ്രസാദ്, റാന്നി എസ്‌സിബി പ്രസിഡന്റ് ബിനോയി കുര്യാക്കോസ്, എംഎംസി ചെയര്‍മാന്‍ സുരേഷ് വടക്കേതില്‍, റാന്നി എഇഒ എം.ഷാംജിത്ത്, റാന്നി ബിപിസി ഷാജി എ.സലാം, റാന്നി ജിഎല്‍പിജിഎസ് ഹെഡ്മിസ്ട്രസ് എ.എം. ബാലാമണി, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ഷീന രാജന്‍, കോണ്‍ട്രാക്ടര്‍ സപ്രു കെ. ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു. 42.5 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്‌കൂളിന് ഹൈടെക് കെട്ടിടം നിര്‍മ്മിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....