ജോർദാനിലെ യുഎസ് സൈനികതാവളത്തിന് നേരേ ഇറാന്റെ മിസൈൽ ആക്രമണം

For full experience, Download our mobile application:
Get it on Google Play

അമ്മാൻ: ജോർദാനിലെ യുഎസ് സൈനികത്താവളത്തിന് നേരേ ഇറാന്റെ ആക്രമണമെന്ന് റിപ്പോർട്ട്. ജോർദാനിലെ യുഎസ് സൈനികത്താവളത്തിന് നേരേ ചൊവ്വാഴ്ചയാണ് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉപയോ​ഗിച്ച് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്(സെന്റ്കോം) ആരോപിച്ചു. ഇത് അപ്രതീക്ഷിതമായ ആക്രമണശ്രമമായിരുന്നുവെന്നും എല്ലാ മിസൈലുകളും ഫലപ്രദമായി പ്രതിരോധിച്ചെന്നും ആർക്കും പരിക്കോ നാശനഷ്ടമോ ഇല്ലെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇറാൻ വിഷയത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയതിന് മണിക്കൂറുകൾക്കുള്ളിലാണ് ഇറാൻ മിസൈലാക്രമണം നടത്തിയത്.

അമേരിക്കൻ സമയം ചൊവ്വാഴ്ച വൈകീട്ട് 5.45-ഓടെയാണ് ഇറാന്റെ ഐആർജിസി ജോർദാനിൽ മിസൈലാക്രമണം നടത്തിയതെന്നാണ് സെൻട്രൽ കമാൻഡ് അറിയിച്ചത്. യുഎസ് സേന ജാ​ഗ്രത പുലർത്തുന്നുണ്ടെന്നും പൂർണസജ്ജമാണെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇറാനെതിരേ തത്കാലം ആക്രമണം നിർത്തിവെക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് ജോർദാനിലെ യുഎസ് താവളത്തിന് നേരേ ഇറാൻ മിസൈലാക്രമണം നടത്തിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....