പന്തളം : പശുവളര്‍ത്തല്‍ ചിലവേറുന്നതിനാല്‍ ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍. പാലിന്റെ വില കൂട്ടുന്നതിന് മുമ്പ് പശുവിനുള്ള തീറ്റയുടെ വില കുത്തനെ ഉയര്‍ത്തിയതാണ് കര്‍ഷകര്‍ക്ക് വെല്ലുവിളിയായത്. മില്‍മയുടെയും കേരള ഫീഡ്‌സിന്റെയും കാലിത്തീറ്റയ്ക്കുവരെ 150 രൂപമുതല്‍ വര്‍ധന വരുത്തി. പിടിച്ചുനില്‍ക്കാനാകാത്ത അവസ്ഥയിലാണ് ഇപ്പോൾ ക്ഷീരകര്‍ഷകര്‍ പോകുന്നത്. പാലിന്റെ ഗുണമേന്മയനുസരിച്ച് കര്‍ഷകന് 36 മുതല്‍ നാല്‍പ്പത് രൂപവരെയാണ് ലിറ്ററിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
2019-നും 2022-നും ഇടയിൽ കാലിത്തീറ്റയ്ക്ക് നാലുതവണ വില വര്‍ധിപ്പിച്ചപ്പോഴും പാലിന് വില വർധിച്ചില്ല. അപ്പോഴും കര്‍ഷകന്‍ നഷ്ടംസഹിച്ച് പശുവളര്‍ത്തല്‍ നടത്തിക്കൊണ്ടുപോയി. കാലിത്തീറ്റയ്ക്ക് ഉടനെ വില വർധിപ്പിക്കില്ലെന്ന് മന്ത്രി അറിയിച്ചതിനിടെയാണ് സര്‍ക്കാരിന്റെ കീഴിലുള്ള കമ്പനികളുള്‍പ്പെടെ വില ഉയര്‍ത്തിയത്. തമിഴ്‌നാട്ടില്‍ നിന്നെത്തിക്കുന്ന വൈക്കോലിനും പശുവിനുള്ള മരുന്നുകൾക്കും ഉൾപ്പെടെ വില കൂടിയതും ക്ഷീരകർഷകനെ തളർത്തി. ഇപ്പോഴത്തെ സാഹചര്യത്തിൽ പാല്‍വില 11 രൂപ വര്‍ധിപ്പിച്ചാൽ മാത്രമേ കര്‍ഷകന് പിടിച്ചുനില്‍ക്കാന്‍ കഴിയൂ. ഇല്ലെങ്കില്‍ കാലിത്തീറ്റയുടെ വില കുറയ്ക്കണം.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]





























