സ്വപ്നം യാഥാർ‍ഥ്യമായപ്പോൾ ഈറോഡിലെ 54 വയസ്സുകാരനു നഷ്ടമായത് സ്വന്തം നാവ്

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂർ : സ്വപ്നം യാഥാർ‍ഥ്യമായപ്പോൾ ഈറോഡിലെ 54 വയസ്സുകാരനു നഷ്ടമായത് സ്വന്തം നാവ്. ഗോപിച്ചെട്ടിപ്പാളയം സ്വദേശിയുടെ നാവാണു മുറിച്ചുമാറ്റിയത്. ദിവസവും പാമ്പു കടിക്കുന്നതു സ്വപ്നം കണ്ടിരുന്ന ഇയാൾ ഒരു ജ്യോതിഷിയെ സമീപിച്ചിരുന്നു. അയാൾ പാമ്പിനെ വച്ചു പൂജ നടത്താൻ നിർദേശിച്ചു. പൂജ നടത്തേണ്ട ക്ഷേത്രവും ജ്യോതിഷി പറഞ്ഞുകൊടുത്തു.

പൂജ കഴിഞ്ഞ‍പ്പോൾ കൂടുതൽ ഫലസിദ്ധിക്കായി നാവു പാമ്പിനു നേരെ നീട്ടിക്കാണിക്കാൻ ക്ഷേത്രപൂജാരി ആവശ്യപ്പെട്ടു. തുടർന്ന് ഇയാൾ നാവ് നീട്ടിയതോടെ പാമ്പ് ആഞ്ഞുകൊത്തി. കുഴഞ്ഞുവീണ ഇയാളെ ബന്ധുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും നാവു മുറിച്ചുമാറ്റുക മാത്രമായിരുന്നു പരിഹാരം. നാവു മുറിച്ചു മാറ്റി 4 ദിവസം ശ്രമിച്ചാണു ഡോക്ടർമാർ‍ ഇയാളുടെ ജീവൻ രക്ഷിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിഴിഞ്ഞം വിവാദത്തിൽ കെകെ രാഗേഷിനെ തള്ളി പികെ ശ്രീമതി

0
ദില്ലി: വിഴിഞ്ഞം വിവാദത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിനെ തള്ളി...

ഇനിമുതൽ മരണം രജിസ്റ്റർ ചെയ്യാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധം ; വീഴ്ച വരുത്തിയാൽ പിഴ

0
കോട്ടയം : തദ്ദേശസ്ഥാപനങ്ങളിൽ മരണങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ മരണകാരണം സംബന്ധിച്ച, ഡോക്ടറുടെ...

കള്ളാടി മണ്ണിടിച്ചിൽ: ദുരന്തത്തിന്‍റെ വ്യാപ്തി കുറച്ചത് സർക്കാർ ഇടപെടലിൽ ; ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി

0
മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി....

PSC ക്രമക്കേട് ; ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് അന്വേഷണം തുടങ്ങും

0
തിരുവനന്തപുരം : പി.എസ്.സി. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ടുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം...