യുഡിഎഫില്‍ തിരക്കിട്ട ചര്‍ച്ച ; സി.പി ജോണിനെ നിയമസഭയിലെത്തിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സി എം പി നേതാവ് സി പി ജോണിനെ മലബാറിലെ ഒരു ഉറച്ച മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ യു.ഡി.എഫില്‍ ചര്‍ച്ച. മുന്നണിയിലും ടെലിവിഷന്‍ ചര്‍ച്ചകളിലും സജീവ സാന്നിദ്ധ്യമായ സി.പി ജോണ്‍ ഇത്തവണ നിയമസഭയില്‍ ഉണ്ടായിരിക്കണമെന്ന് കോണ്‍ഗ്രസിനും മുസ്ലീംലീഗിനും നിര്‍ബന്ധമുണ്ട്. അതുകൊണ്ടുതന്നെ മലബാറില്‍ ലീഗിന് കൂടി മേധാവിത്വമുളള ജയസാദ്ധ്യതയുളള ഒരു സീറ്റ് സി.പി ജോണിന് നല്‍കാനാണ് ആലോചന നടക്കുന്നത്. പകരം സി.പി ജോണ്‍ രണ്ട് തവണ മത്സരിച്ച്‌ പരാജയപ്പെട്ട കുന്നംകുളം കോണ്‍ഗ്രസ് ഏറ്റെടുക്കും.

2011ല്‍ ബാബു എം പാലിശേരിയോടും 2016ല്‍ എ.സി മൊയ്‌തീനോടുമായിരുന്നു കുന്നംകുളത്ത് സി പി ജോണിന്റ തോല്‍വി. ഇനിയൊരു ഭാഗ്യപരീക്ഷണം ഇവിടെ വേണ്ടെന്നാണ് ജോണിന്റ തീരുമാനം. യു.ഡി എഫിന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം മുന്നണിക്ക് വേണ്ടി സംസാരിക്കുന്ന ധനകാര്യ വിദഗ്ദ്ധനും സിപിഎം വിമര്‍ശകനുമായ സി.പി ജോണ്‍ നിയമസഭയിലേക്ക് എത്തേണ്ടത് അനിവാര്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസിന് പകരം ഇരവിപുരത്ത് ബാബു ദിവാകരനെ മത്സരിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ഇരവിപുരം വിട്ടുനല്‍കി കുണ്ടറയോ കൊല്ലമോ ഏറ്റെടുക്കാനുളള നീക്കവും ആര്‍.എസ്.പി നടത്തുന്നുണ്ട്. ഡല്‍ഹി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഒരു മലയാളി മാധ്യമ പ്രവര്‍ത്തകനെ ഇരവിപുരത്തേക്ക് മത്സരിപ്പിക്കാനുളള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് മുതിര്‍ന്ന യു.ഡി.എഫ് നേതാക്കള്‍ പറയുന്നു. എ.എ അസീസ് 28000 വോട്ടിനാണ് കഴിഞ്ഞതവണ ഇരവിപുരത്ത് തോറ്റത്. ഇക്കുറി മത്സരിക്കുന്ന കാര്യത്തില്‍ അസീസ് ഇതുവരെ മനസ് തുറന്നിട്ടില്ല.

അസീസ് മാറുന്നില്ലെങ്കില്‍ ബാബു ദിവാകരന് മത്സരിക്കാന്‍ വേണ്ടിയാണ് ആര്‍ എസ് പി കൊല്ലം സീറ്റ് ചോദിക്കുന്നത്. ഫോര്‍വേഡ് ബ്ലോക്കിന് കൊല്ലം ജില്ലയില്‍ ഒരു സീറ്റെന്ന ധാരണയാണ് യു.ഡി.എഫിലുളളത്. ചാത്തനൂരിനാണ് സാധ്യതയെങ്കിലും ഫോര്‍വേഡ് ബ്ലോക്ക് അവിടെ മത്സരിച്ചാല്‍ ബി.ജെ.പിക്ക് വിജയം സുനിശ്‌ചിതമാണെന്ന് നേതാക്കള്‍ അടക്കം പറയുന്നുണ്ട്. ദേവരാജന് കൊല്ലം നിയമസഭ മണ്ഡലത്തില്‍ മത്സരിക്കാനാണ് താത്‌പര്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...