സ്വർണ്ണക്കടത്തുകേസിൽ എന്തൊക്കെ അന്വേഷിക്കണമെന്ന് എൻഐഎ തീരുമാനിക്കട്ടെ ; എസ് രാമചന്ദ്രൻ പിള്ള

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സ്വർണ്ണക്കടത്തു കേസിൽ പ്രതി ചേർക്കപ്പെട്ട സ്വപ്ന സുരേഷിന്റെ ഐടി വകുപ്പിലെ നിയമനം സംബന്ധിച്ച് സംസ്ഥാനതലത്തിൽ അന്വേഷണം നടക്കുമെന്ന് സിപിഎം. നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കണമെന്ന് സിപിഎമ്മിൽ ധാരണയായെന്നാണ് സൂചന. സംസ്ഥാന സർക്കാർ ഉടൻ തന്നെ അന്വേഷണത്തിന് ഉത്തരവിടുമെന്നും സൂചനയുണ്ട്.

സ്വർണ്ണക്കടത്തുകേസിൽ എന്തൊക്കെ അന്വേഷിക്കണമെന്ന് എൻഐഎ തീരുമാനിക്കട്ടെ എന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അം​ഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. ആരെക്കുറിച്ചൊക്കെ അന്വേഷിക്കണം എന്ന് എൻഐഎ തീരുമാനിക്കട്ടെ. സർക്കാരിനോ പാർട്ടിക്കോ ഒന്നും മറയ്ക്കാനില്ല. എൻഐഎയുടെ അന്വേഷണപരിധി എന്തെന്ന് പാർട്ടി നിലപാടെടുക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ  പങ്കും അന്വേഷിക്കണോ എന്നത് കേന്ദ്ര ഏജൻസിയാണ് തീരുമാനിക്കേണ്ടതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...