റാന്നിയില്‍ കെ.എസ് ആർ ടി സി – സ്വകാര്യ ബസ് സർവ്വീസുകൾ കട്ടപ്പുറത്തേക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി : യാത്രക്കൂലി വർധനവുണ്ടായതിനു പിന്നാലെ റാന്നി പഞ്ചായത്തിലെ രണ്ടു വാർഡുകൾ കണ്ടെയ്‌ൻമെന്റ് സോൺ ആക്കിയതോടെ ബസുകളിൽ യാത്രക്കാരുടെ എണ്ണവും കുറഞ്ഞു. പല സ്വകാര്യ- കെഎസ്ആർടിസി ബസുകളും  സർവീസുകളും നിർത്തി. റാന്നിയിൽ കോവിഡ് സ്ഥിരീകരിക്കും മുമ്പ്  130 സ്വകാര്യ ബസുകൾ ഇട്ടിയപ്പാറ സ്റ്റാൻഡിൽ എത്തിയിരുന്നു. ലോക്ഡൗണിനിടെ സർവീസുകൾ പുനരാരംഭിച്ചപ്പോൾ മുപ്പത് ബസുകൾ വരെ ഓടിയിരുന്നു. എന്നാൽ അതിപ്പോൾ ഇരുപത്തിയേഴായി കുറഞ്ഞു.

റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ച ശേഷം റാന്നി പ‍ഞ്ചായത്തിലെ പെരുമ്പുഴ ടൗണിനോടു ചേർന്ന 2 വാർഡുകൾ കണ്ടെയ്‌ൻമെന്റ് സോണാക്കി മാറ്റിയിരുന്നു. ഇതോടെ പെരുമ്പുഴ വഴി സർവീസ് നടത്തുന്ന ബസുകളുടെ എണ്ണം കുറഞ്ഞു. വടശേരിക്കര, കോഴഞ്ചേരി, പത്തനംതിട്ട എന്നിവിടങ്ങളിലേക്കുള്ള ബസുകളുടെ എണ്ണത്തിലാണ് കുറവ്. ഡോക്ടർക്ക് രോഗം ബാധിച്ചത് എവിടെനിന്നാണെന്ന് ഇപ്പോഴും വ്യക്തമല്ല.

ഓടുന്ന ബസുകളിൽ യാത്രക്കാർ തീരെയില്ല. മിക്ക ബസ്സുടമകളും ജീവനക്കാർക്കു വേണ്ടിയാണ് സർവീസുകൾ നടത്തുന്നത്. ഡീസൽ അടിച്ചു കഴിയുമ്പോൾ ബാക്കി വരുന്ന തുകയിൽ 500 രൂപ വീതമാണ് ഡ്രൈവറുടെയും കണ്ടക്ടറുടെയും വേതനം. മിക്കപ്പോഴും 500 രൂപ കിട്ടാറില്ലെന്ന് ജീവനക്കാർ പറയുന്നു. ഉടമകൾക്ക് വരുമാനം ഇല്ല.

അതേസമയം കെഎസ്ആർടിസിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. റാന്നി ബസ് സ്റ്റേഷനിൽ 12 ഷെഡ്യൂളുകൾ ഉണ്ട്. അവയിൽ 6 എണ്ണം വരെ ഓടിയിരുന്നു. ഇപ്പോൾ വെച്ചൂച്ചിറയ്ക്കും കോട്ടയത്തിനും 2 വീതം സർവീസുകൾ മാത്രമാണ് നടത്തുന്നത്. ഇതും വന്‍ നഷ്ടത്തിലാണ് സര്‍വീസ് നടത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...