ദുരിതാശ്വാസ ക്യാമ്പിൽ എൽ.ഡി.എഫ് പ്രവർത്തകർ ഏറ്റുമുട്ടി ; 17 പേർക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കൊടുങ്ങല്ലൂര്‍ : മതിലകത്ത് ദുരിതാശ്വാസ ക്യാമ്പില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘട്ടനവുമായി ബന്ധപ്പെട്ട് ഇരുവിഭാഗത്തില്‍പെട്ട 17 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. എ.ഐ.വൈ.എഫ് പ്രവര്‍ത്തകരെ മര്‍ദിച്ച പരാതിയില്‍ സി.പി.എം മതിലകം ലോക്കല്‍ സെക്രട്ടറി പി.എച്ച്‌. അമീര്‍, ഡി.വൈ.എഫ്.ഐ മതിലകം മേഖല പ്രസിഡന്‍റ് ശ്യാം, പുരോഗമന കലാസാഹിത്യ സംഘം മതിലകം യൂനിറ്റ് സെക്രട്ടറി ഷോളി പി. ജോസഫ്, ഷുക്കൂര്‍ വലിയകത്ത് എന്നിവരും കണ്ടാലറിയാവുന്ന അഞ്ചുപേരും ഉള്‍പ്പെടെ ഒമ്പതുപേരാണ് പ്രതികള്‍.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന പരാതിയില്‍ എ.ഐ.വൈ.എഫ് മതിലകം മേഖല സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ പി.എം. അരുണ്‍ലാല്‍, പ്രവര്‍ത്തകന്‍ കെ.വി. വിബീഷ് എന്നിവരും ഉള്‍പ്പെടെ എട്ടുപേരുമാണ് പ്രതികള്‍. വെള്ളിയാഴ്ച രാത്രി 9.30നാണ് ഒരേ മുന്നണിയില്‍പെട്ടവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഒരുമണിക്കൂര്‍ നീണ്ട സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...