കെ – റെയില്‍ പദ്ധതിയുടെ വിശദമായ രൂപരേഖ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സിപിഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ – റെയില്‍ പദ്ധതിയുടെ (ഡിപിആര്‍) വിശദമായ രൂപരേഖ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സിപിഐ. ഉഭയകക്ഷി ചര്‍ച്ചയില്‍ ഇക്കാര്യം സിപിഎമ്മിനെ അറിയിക്കാനാണ് തീരുമാനം. ഡീറ്റെയില്‍ഡ് പ്രൊജക്‌ട് റിപ്പോര്‍ട്ട് (ഡിപിആര്‍) കണ്ടതിനുശേഷമായിരിക്കും പദ്ധതിയെക്കുറിച്ച്‌ അന്തിമ തീരുമാനം പാര്‍ട്ടി കൈക്കാള്ളുന്നത്. തീരുമാനം പാര്‍ട്ടിയിലെ സമ്മര്‍ദ്ദം മൂലമാണെന്നും സിപിഐ കേന്ദ്രങ്ങള്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന പദ്ധതിയെന്ന നിലയിലായിരുന്നു കെ – റെയിലിനെ പിന്തുണയ്ക്കുന്നതിനു പിന്നിലെ കാരണമായി സിപിഐ പറഞ്ഞിരുന്നത്.

എന്നാല്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സിലില്‍ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുന്‍മന്ത്രി വി.എസ് സുനില്‍ കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ പദ്ധതിക്കതിരെ രംഗത്ത് വന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി പദ്ധതിയുടെ ഡിപിആര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ പദ്ധതിയ്ക്ക് നല്‍കിയിരുന്ന നിരുപാധിക പിന്തുണയില്‍ നിന്നും പിന്നോട്ടു പോകുകയാണെന്ന് പാര്‍ട്ടി വ്യക്തമാക്കി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ട് ആവശ്യം അറിയിക്കുമെന്നും സിപിഐ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഡിപിആര്‍ രഹസ്യ രേഖയാണെന്നും ഇത് പുറത്തുവിടുന്നത് പദ്ധതിയുടെ സുരക്ഷയെ ബാധിക്കുമെന്നും കെ – റെയില്‍ എംഡി പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയിലെ നിത്യജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നെഴുതി വിദേശി; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്

0
ന്യൂഡൽഹി: വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ദൈനംദിന ജീവിതം കൂടുതൽ അധ്വാനവും സമയവും...

നെഗറ്റീവ് എനർജി മാറ്റാനെന്ന പേരിൽ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു; വ്യാജ മോട്ടിവേഷണൽ സ്പീക്കർ പിടിയിൽ

0
പൂണെ: മോട്ടിവേഷണൽ സ്പീക്കറെന്ന വ്യാജേന യുവതിയുമായി പരിചയം സ്ഥാപിച്ച് ന​ഗ്നചിത്രങ്ങൾ കൈക്കലാക്കിയ...

പരിചരിക്കാൻ മടിച്ച് ക്രൂരകൃത്യം; വീൽചെയറിലായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

0
ചെന്നൈ: രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി 44കാരനായ മകന്‍....

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...