സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന നേതൃത്വത്തിനും മന്ത്രിമാർക്കും രൂക്ഷ വിമർശനം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന നേതൃത്വത്തിനും മന്ത്രിമാർക്കും രൂക്ഷ വിമർശനം. സംസ്ഥാന നേതൃത്വത്തിന് നിലപാടില്ലെന്ന് പ്രതിനിധികൾ വിമർശിച്ചു. കൃഷി, സിവിൽ സപ്ലൈസ് വകുപ്പുകൾ വൻപരാജയമാണെന്നും വിമർശനമുയർന്നു. അടിസ്ഥാന തൊഴിലാളി വിഭാഗം പാർട്ടിയോട് അകലുന്നുവെന്നും കയർ വ്യവസായത്തെ പാർട്ടി തിരിഞ്ഞുനോക്കുന്നില്ലെന്നും വിമർശനം ഉയർന്നു. കൃഷി മന്ത്രിയുടെ ഓഫീസിലെ കർഷക പ്രതിഷേധം ചരിത്രത്തിലാദ്യമാണെന്ന് പ്രതിനിധികൾ പറഞ്ഞു. വ്യവസായ സ്ഥാപനങ്ങളെ സ്വാഭാവിക മരണത്തിലേക്ക് തള്ളിവിട്ടതായും പ്രതിനിധികൾ ആരോപണം ഉയർത്തി. ഒരു ഭരണനേട്ടവും എടുത്തു പറയാന്‍ കൃഷി, സിവിൽ സപ്ലൈസ് വകുപ്പുകൾക്കില്ലെന്ന് പ്രതിനിധികൾ പറഞ്ഞു.

സ്വന്തം വകുപ്പ് എന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്നത് റവന്യൂ വകുപ്പിനെ മാത്രമെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. മന്ത്രിമാര്‍ വലിയ ജാഗ്രത പാലിക്കണമെന്ന് പ്രതിനിധി സമ്മേളനത്തില്‍ നിര്‍ദേശം ഉയര്‍ന്നു. സംസ്ഥാന നേതൃത്വത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. പല വിഷയയങ്ങളിലും നിലപാടിലുറച്ച് നില്‍ക്കാന്‍ സംഘടന നേതൃത്വത്തിന് കഴിയുന്നില്ലെന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. എല്ലാം പരിഹരിച്ച് മുന്നോട്ടുപോകാനായി കൂട്ടായ പ്രവര്‍ത്തനമാണ് വേണ്ടതെന്ന് സംസ്ഥാന നേതൃത്വം പോരയെന്ന് തുറന്ന് വിമര്‍ശിച്ചിരിക്കുകയാണ് പാര്‍ട്ടി പ്രതിനിധികള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്തെ ഹോസ്റ്റലുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തുന്നു ; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് 7 പേര്‍ മരിച്ചതില്‍ കൂടുതല്‍...

തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ അസഭ്യം വിളിച്ചതായി പരാതി

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ...

അതിർത്തി കടന്നുള്ള യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു ; ഇന്ത്യ-ബംഗ്ലാദേശ് റെയിൽ സർവീസ് പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ സജീവം

0
ന്യൂഡല്‍ഹി/ധാക്ക: 2024ല്‍ നിര്‍ത്തിവച്ച ഇന്ത്യ - ബംഗ്ലാദേശ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്...

ബെംഗളൂരുവിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
ബെം​ഗളൂരു: ബെംഗളൂരുവിൽ നെലമംഗലയ്ക്കടുത്ത് രാജൻകുണ്ടെയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ...